Tuesday, April 30, 2024
spot_img

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട്; തിരുവനന്തപുരം വിമാനത്താവളം മാര്‍ച്ച് 21 വൈകുന്നേരം അടച്ചിടും

തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഉത്സവത്തിനോടനുബന്ധിച്ച് തിരുവനന്തപുരം വിമാനത്താവളം അടച്ചിടാൻ തീരുമാനം. പൈങ്കുനി ആറാട്ടിന്റെ ഭാ​ഗമായി അഞ്ച് മണിക്കൂർ അടച്ചിടാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ മാസം 21-നാണ് ആറാട്ട് നടക്കുന്നത്. വൈകിട്ട് നാല് മണി മുതൽ ഒമ്പത് മണി വരെയാണ് അടച്ചിടുന്നത്. ഇത് സംബന്ധിച്ച് വിമാനത്താവള അധികൃതർ അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

തടസങ്ങൾ യാതൊന്നുമില്ലാതെ പൈങ്കുനി ഉത്സവം നടത്തുന്നതിന് വേണ്ടിയാണ് വിമാനത്താവളം അടച്ചിടുന്നതെന്ന് അധികൃതർ അറിയിച്ചു. ഈ സാഹചര്യത്തിൽ തിരുവനന്തപുരത്ത് എത്തേണ്ടതും പുറപ്പെടേണ്ടതുമായ വിമാനങ്ങളുടെ സമയക്രമത്തിലും മാറ്റം വന്നിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അതത് വിമാന കമ്പനികളിൽ നിന്ന് യാത്രക്കാർക്ക് ലഭിക്കുമെന്ന് തിരുവനന്തപുരം വിമാനത്താവള അധികൃതർ അറിയിച്ചു.

Related Articles

Latest Articles