ജമ്മുകശ്മീർ:കത്വ ജില്ലയിൽ പാക് ബലൂൺ കണ്ടെത്തി.കത്വ ജില്ലയിലെ ഹിരാനഗറിലാണ് കറുപ്പും വെളുപ്പും നിറത്തിലുള്ള,വിമാനത്തിന്റെ ആകൃതിയിലുള്ള, ‘PIA’ എന്നെഴുതിയ പാക് ബലൂൺ സൈന്യം കണ്ടെത്തിയത്.എവിടെ നിന്നാണ് ഇത് എത്തിയതെന്ന് യാതൊരു വിവരവും ലഭിച്ചിട്ടില്ല.ബലൂണിന്റെ ദിശ കേന്ദ്രീകരിച്ച് സൈന്യം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പ്രദേശത്ത് വ്യാപകമായ തിരച്ചിൽ തുടരുകയാണ്
കഴിഞ്ഞ ഫെബ്രുവരിയിൽ ഷിംലയിലെ ഒരു ആപ്പിൾ തോട്ടത്തിൽ, വിമാനത്തിന്റെ ആകൃതിയിലുള്ള ബലൂൺ കണ്ടെത്തിയിരുന്നു. അതിലും പിഐഎയുടെ ലോഗോയുണ്ടായിരുന്നു. മെയ് 20 ന് അമൃത്സറിൽ പാകിസ്ഥാൻ ഡ്രോൺ വെടിവെച്ച് വീഴ്ത്തിയതായും മയക്കുമരുന്ന് അടങ്ങിയ ബാഗ് പിടിച്ചെടുത്തതായും സേന അറിയിച്ചിരുന്നു.
ഒരിടവേളയ്ക്ക് ശേഷം രാജ്യ തലസ്ഥാനത്തെ JNU സർവ്വകലാശാലയിൽ വിഘടനവാദികൾ വീണ്ടും സജീവമാകുവാൻ ശ്രമിക്കുകയാണ് . സുപ്രീം കോടതി ജാമ്യം നിഷേധിച്ച…
ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…
പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചും ശാസ്ത്രലോകത്തിന് പുതിയ അറിവുകൾ നൽകുന്ന വിപ്ലവകരമായ ഒരു കണ്ടെത്തലാണ് നാസയുടെ ഹബിൾ ബഹിരാകാശ ടെലിസ്കോപ്പ്…
ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…
ഭാരതത്തിന്റെ വ്യോമയാന ചരിത്രത്തിൽ എച്ച്.എഫ്-24 മാരുതിനോളം വിവേചനം നേരിട്ട മറ്റൊരു യുദ്ധവിമാനം ഉണ്ടാകില്ല. ലോകോത്തരമായ രൂപകൽപ്പനയും അതിശയിപ്പിക്കുന്ന യുദ്ധവീര്യവും ഉണ്ടായിരുന്നിട്ടും,…
ഭാരതത്തിന്റെ ചരിത്രത്താളുകളിൽ വിദേശാക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച നിരവധി വീരപുരുഷന്മാരുടെ കഥകൾ നാം വായിച്ചിട്ടുണ്ട്. എന്നാൽ അധിനിവേശ ശക്തികൾക്ക് മുന്നിൽ പതറാതെ പോരാടിയ…