Tuesday, May 21, 2024
spot_img

ജമ്മുകശ്മീരിൽ വിമാനത്തിന്റെ ആകൃതിയിൽ’PIA’ എന്നെഴുതിയ പാക് ബലൂൺ;അന്വേഷണം ആരംഭിച്ച് സൈന്യം,പ്രദേശത്ത് വ്യാപകമായ തിരച്ചിൽ തുടരുന്നു

ജമ്മുകശ്മീർ:കത്വ ജില്ലയിൽ പാക് ബലൂൺ കണ്ടെത്തി.കത്വ ജില്ലയിലെ ഹിരാനഗറിലാണ് കറുപ്പും വെളുപ്പും നിറത്തിലുള്ള,വിമാനത്തിന്റെ ആകൃതിയിലുള്ള, ‘PIA’ എന്നെഴുതിയ പാക് ബലൂൺ സൈന്യം കണ്ടെത്തിയത്.എവിടെ നിന്നാണ് ഇത് എത്തിയതെന്ന് യാതൊരു വിവരവും ലഭിച്ചിട്ടില്ല.ബലൂണിന്റെ ദിശ കേന്ദ്രീകരിച്ച് സൈന്യം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പ്രദേശത്ത് വ്യാപകമായ തിരച്ചിൽ തുടരുകയാണ്

കഴിഞ്ഞ ഫെബ്രുവരിയിൽ ഷിംലയിലെ ഒരു ആപ്പിൾ തോട്ടത്തിൽ, വിമാനത്തിന്റെ ആകൃതിയിലുള്ള ബലൂൺ കണ്ടെത്തിയിരുന്നു. അതിലും പിഐഎയുടെ ലോഗോയുണ്ടായിരുന്നു. മെയ് 20 ന് അമൃത്സറിൽ പാകിസ്ഥാൻ ഡ്രോൺ വെടിവെച്ച് വീഴ്ത്തിയതായും മയക്കുമരുന്ന് അടങ്ങിയ ബാഗ് പിടിച്ചെടുത്തതായും സേന അറിയിച്ചിരുന്നു.

Related Articles

Latest Articles