Tuesday, December 23, 2025

അതിർത്തിയിലെ പാക് നുഴഞ്ഞുകയറ്റ ശ്രമം വിഫലം;പഞ്ചാബ് അതിർത്തിയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച പാക് ഭീകരനെ സുരക്ഷാ സേന വധിച്ചു

അമൃത്സർ: പഞ്ചാബ് അതിർത്തിയിലെ നുഴഞ്ഞു കയറ്റ ശ്രമം സുരക്ഷാസേന പാരാജയപ്പെടുത്തി പഞ്ചാബിലെ ഗുർദാസ്പൂർ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ സുരക്ഷാ സേന വധിച്ചു.

ഇന്ന് പുലർച്ചെയാണ് സംഭവം. കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹത്തിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷാ വർദ്ധിപ്പിച്ചിട്ടുണ്ട്.

രാജസ്ഥാൻ അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെയും സുരക്ഷാ സേന നേരത്തെ വധിച്ചിരുന്നു. ശ്രീ ഗംഗാനഗറിലെ ഹർമുഖ് ചെക്ക് പോസ്റ്റിന് സമീപമായിരുന്നു അന്ന് ബിഎസ്എഫ് ഭീകരനെ വധിച്ചത്. ജമ്മുവിലെ അർണിയ അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെയും സുരക്ഷാ സേനുടെ സമയോചിതമായ ഇടപെടലിലൂടെ വധിച്ചിരുന്നു.

Related Articles

Latest Articles