Monday, May 20, 2024
spot_img

ഇന്ത്യന്‍ സൈന്യം വീണ്ടും കരുത്ത് കാട്ടി; അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് കമാന്‍ഡറെ സൈന്യം വകവരുത്തി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് കമാന്‍ഡറെ സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ ആര്‍മി സ്‌പെഷ്യല്‍ സര്‍വ്വീസ് ഗ്രൂപ്പ് കമാന്‍ഡര്‍ അഹമ്മദ് ഖാനെയാണ് ഇന്ത്യന്‍ സൈന്യം വധിച്ചത്.

ബാലാക്കോട്ട് ആക്രമണത്തില്‍ ഐഎഎഫ് ജെറ്റ് വിമാനം തകര്‍ന്ന് പാകിസ്ഥാനില്‍ അകപ്പെട്ട വര്‍ധമാനെ അഹമ്മദ് ആണ് പിടികൂടിയത്. ആഗസ്റ്റ് 17 ന് നാക്യാല്‍ സെക്ടറില്‍ വച്ച് അഹമ്മദ് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ജയ് ഷെ മുഹമ്മദ് ഭീകരരെ ഇന്ത്യയിലേക്ക് കടത്താന്‍ അഹമ്മദ് ശ്രമിച്ചിരുന്നു്.

നൗഷേര, സുന്ദര്‍ബാനി, പല്ലന്‍വാല എന്നീ പ്രദേശങ്ങളിലാണ് അഹമ്മദിന്റെ നേതൃത്വത്തില്‍ നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. ഈ ശ്രമത്തിന്റെ ഭാഗമായാണ് പാക് സൈന്യം കൃഷ്ണ ഖാട്ടിയ സെക്ടറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനെതിരെ ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയിലാണ് അഹമ്മദ് കൊല്ലപ്പെട്ടത്.

Related Articles

Latest Articles