Drone-found-again-in-india-pak-boarder
ശ്രീനഗർ: ജമ്മുകശ്മീരിൽ അതിർത്തി കടന്ന് വീണ്ടും പാക് ഡ്രോൺ എത്തി. അന്താരാഷ്‌ട്ര അതിർത്തി കടന്ന് സാംബയിലെ ചിലിയാരി മേഖലയിലേക്കെത്തിയ ഡ്രോണിനെ സുരക്ഷസേനയാണ് കണ്ടത്. സുരക്ഷാ സേന വെടിയുതിർത്തതോടെ ഡ്രോൺ പാക് മേഖലയിലേക്ക് തിരികെ പോയി.
രാവിലെ 5.30 ഓടെയായിരുന്നു സംഭവം. ചിലിയോരി മേഖലയിൽ പട്രോളിംഗ് നടത്തുന്നതിനിടെ ഡ്രോണിന്റെ ശബ്ദം സുരക്ഷാ സേനയുടെ ശ്രദ്ധയിൽപെടുകയായിരുന്നു. തുടർന്ന് 12 മിനിറ്റുകളോളം നീണ്ട തിരച്ചിലിനൊടുവിലാണ് ഡ്രോൺ കണ്ടെടുത്തത്. 500 മീറ്റർ അകലെയായാണ് ഡ്രോൺ പറന്നിരുന്നതെന്ന് സുരക്ഷാ സേന വ്യക്തമാക്കി.
മയക്കുമരുന്നോ, സ്‌ഫോടക വസ്തുവോ ആയി എത്തിയ ഡ്രോണാകാം ഇതെന്നാണ് സുരക്ഷാ സേന സംശയിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ മാസവും സാംബ മേഖലയിലേക്ക് അതിർത്തി കടന്ന് ഡ്രോൺ എത്തിയിരുന്നു.
ജൂൺ മൂന്നിനായിരുന്നു ഇതിന് മുൻപ് ഇവിടേക്ക് ഡ്രോൺ എത്തിയത്. സൂനുര-ഗവാൽ ഗ്രാമത്തിലേക്കാണ് ഡ്രോൺ എത്തിയത്. ഇത് കണ്ട നാട്ടുകാർ ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…