Sunday, May 5, 2024
spot_img

റിപ്പബ്ലിക് ആഘോഷദിനത്തിൽ രാജ്യതലസ്ഥാനത്ത് വർണക്കാഴ്ച വിതറാനൊരുങ്ങി ഡ്രോൺ ഷോ; ആയിരം ഡ്രോണുകളും തദ്ദേശീയമായി വികസിപ്പിച്ചതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം

ദില്ലി: ഇത്തവണത്തെ റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി രാജ്യതലസ്ഥാനത്ത് വർണക്കാഴ്ചകൾ വിതറാൻ ഒരുങ്ങി ആയിരം ഡ്രോണുകൾ. കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ഐഐടി ദില്ലി അവതരിപ്പിക്കുന്ന സ്റ്റാർട്ടപ്പിന്റെ ഭാഗമായാണ് രാജ്യത്താദ്യമായി ആയിരം ഡ്രോണുകളെ ഉൾക്കൊള്ളിച്ച് ഡ്രോൺ ഷോ നടത്തുന്നത്. റിപ്പബ്ലിക് ആഘോഷങ്ങളുടെ ഭാഗമായ ബീറ്റിങ് റിട്രീറ്റ് ഇവന്റിന്റെ ഭാഗമായാണ് ഡ്രോൺ ഷോ നടക്കുന്നത്.

അതേസമയം ദില്ലി ഐഐടിയുടെ ബോട്ട്‌ലാബ് ഡൈനാമിക്‌സ് എന്ന സ്റ്റാർട്ടപ്പാണ് ഡ്രോൺ ഷോ അവതരിപ്പിക്കുന്നത്. പ്രകടനത്തിനായുള്ള മുഴുവൻ ഡ്രോണുകളും തദ്ദേശീയമായി രൂപകൽപന ചെയ്തതും നിർമിച്ചതുമാണ്.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികമെന്ന പ്രമേയത്തെ സൂചിപ്പിക്കുന്നതായിരിക്കും ഡ്രോൺ ഷോ.

ഈ ഒരു ഡ്രോൺഷോയോടെ അനേകം ഡ്രോണുകളുപയോഗിച്ച് ആകാശത്ത് പ്രകടനം നടത്തുന്ന ലോകത്തിലെ നാലാമത്തെ രാജ്യമാകും ഭാരതം.

ഇതിന് മുമ്പ് ചൈന, റഷ്യ, യുഎസ് എന്നീ രാജ്യങ്ങളാണ് ഇത്തരത്തിൽ അനേകായിരം ഡ്രോണുകളുപയോഗിച്ച് ഡ്രോൺ ഷോ നടത്തിയത്.

Related Articles

Latest Articles