Thursday, April 25, 2024
spot_img

ജമ്മു കശ്മീരിൽ വീണ്ടും പാക് ഡ്രോൺ; അതിർത്തി കടന്ന് പ്രവേശിച്ചത് സാംബയിൽ, മയക്കുമരുന്നോ, സ്‌ഫോടക വസ്തുവോ ആയി എത്തിയ ഡ്രോണാകാമെന്ന് സംശയം

ശ്രീനഗർ: ജമ്മുകശ്മീരിൽ അതിർത്തി കടന്ന് വീണ്ടും പാക് ഡ്രോൺ എത്തി. അന്താരാഷ്‌ട്ര അതിർത്തി കടന്ന് സാംബയിലെ ചിലിയാരി മേഖലയിലേക്കെത്തിയ ഡ്രോണിനെ സുരക്ഷസേനയാണ് കണ്ടത്. സുരക്ഷാ സേന വെടിയുതിർത്തതോടെ ഡ്രോൺ പാക് മേഖലയിലേക്ക് തിരികെ പോയി.

രാവിലെ 5.30 ഓടെയായിരുന്നു സംഭവം. ചിലിയോരി മേഖലയിൽ പട്രോളിംഗ് നടത്തുന്നതിനിടെ ഡ്രോണിന്റെ ശബ്ദം സുരക്ഷാ സേനയുടെ ശ്രദ്ധയിൽപെടുകയായിരുന്നു. തുടർന്ന് 12 മിനിറ്റുകളോളം നീണ്ട തിരച്ചിലിനൊടുവിലാണ് ഡ്രോൺ കണ്ടെടുത്തത്. 500 മീറ്റർ അകലെയായാണ് ഡ്രോൺ പറന്നിരുന്നതെന്ന് സുരക്ഷാ സേന വ്യക്തമാക്കി.

മയക്കുമരുന്നോ, സ്‌ഫോടക വസ്തുവോ ആയി എത്തിയ ഡ്രോണാകാം ഇതെന്നാണ് സുരക്ഷാ സേന സംശയിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ മാസവും സാംബ മേഖലയിലേക്ക് അതിർത്തി കടന്ന് ഡ്രോൺ എത്തിയിരുന്നു.

ജൂൺ മൂന്നിനായിരുന്നു ഇതിന് മുൻപ് ഇവിടേക്ക് ഡ്രോൺ എത്തിയത്. സൂനുര-ഗവാൽ ഗ്രാമത്തിലേക്കാണ് ഡ്രോൺ എത്തിയത്. ഇത് കണ്ട നാട്ടുകാർ ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

Related Articles

Latest Articles