ദില്ലി: എംബസിയിൽ കേക്ക് മുറിച്ച് പാകിസ്ഥാന്റെ പ്രകോപനം. കേക്കുമായി എംബസി ഉദ്യോഗസ്ഥൻ അകത്തേക്ക് പോയത് മാദ്ധ്യമങ്ങൾക്ക് മുന്നിലൂടെ. എന്തിനാണ് കേക്കെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉദ്യോഗസ്ഥൻ മറുപടി പറഞ്ഞില്ല. പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന് പങ്കുണെന്ന് തെളിഞ്ഞതോടെ ഇന്ത്യ പാകിസ്ഥാനെതിരെ നയതന്ത്ര നടപടികൾ സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേക്ക് മുറിച്ച് പാകിസ്ഥാന്റെ പ്രകോപനം.
ദില്ലിയിലെ പാകിസ്ഥാൻ എംബസിക്ക് മുന്നിൽ പ്രതിഷേധം ശക്തമായി. പാക് വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തി നൂറുകണക്കിന് ആളുകൾ ഇപ്പോഴും പ്രതിഷേധിക്കുകയാണ്. പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നു. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഇസ്ലാമാബാദിൽ നിന്ന് തിരിച്ചുവിളിക്കുകയും പാക് നയതന്ത്ര ഉദ്യോഗസ്ഥർ 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് അന്ത്യശാസനം നൽകുകയും ചെയ്‌തിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം ഉണ്ടായത്. 28 പേർ ആക്രമണത്തിൽ മരിച്ചിരുന്നു. പാകിസ്ഥാൻ ചാര സംഘടനയായ ഐ എസ ഐ യും ലഷ്‌ക്കറുമാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന ലഭിച്ചിരുന്നു. തുടർന്നാണ് നയതന്ത്ര തലത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ നടപടികൾ സ്വീകരിച്ചത്. സിന്ധു നദീജലക്കരാർ നിർത്തലാക്കുകയും പാക് പൗരന്മാരുടെ വിസ നിർത്തലാക്കുകയും ചെയ്‌തു. എന്നാൽ ആക്രമണവുമായി ബന്ധമില്ലെന്നും ഇന്ത്യ വെറുതെ ഹൈപ്പുണ്ടാക്കുകയാണെന്നുമാണ് പാകിസ്ഥാന്റെ അവകാശവാദം
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…