India

ഇന്ത്യൻ നാവികസേനയുടെ ആക്രമണം പ്രതീക്ഷിച്ച് പാകിസ്ഥാൻ; അറബിക്കടലിൽ സേനാവിന്യാസം; ഇന്ത്യയെ പേടിപ്പിക്കാൻ ഇന്നും നാളെയും മിസൈൽ പരീക്ഷണം; നീക്കങ്ങൾ നിരീക്ഷിച്ച് ഭാരതം

ഇന്ത്യൻ നാവികസേനയുടെ ആക്രമണം പ്രതീക്ഷിച്ച് പാകിസ്ഥാൻ. കഴിഞ്ഞ രണ്ട് സർജിക്കൽ സ്ട്രൈക്കുകളിലും പങ്കെടുത്തത് യഥാക്രമം കരസേനയും വ്യോമസേനയുമായിരുന്നു. പഹൽഗാം ആക്രമണത്തിൽ ഇന്ത്യ തിരിച്ചടി നൽകിയാൽ നേതൃത്വം നൽകുക ഇന്ത്യൻ നാവികസേനയാണെന്ന് പാകിസ്ഥാൻ കണക്കുകൂട്ടുന്നു. അറബിക്കടലിൽ പാകിസ്ഥാൻ സേനാ വ്യാസം നടത്തുകയാണ്. കറാച്ചിയിൽ ഇന്നും നാളെയും മിസൈൽ പരീക്ഷണത്തിനും പാകിസ്ഥാൻ ഒരുങ്ങുന്നുണ്ട്.

ഇന്ത്യൻ അന്തർവാഹിനികളുടെ സാന്നിധ്യവും അറബിക്കടലിലുണ്ട്. പാകിസ്ഥാന്റെ നീക്കങ്ങൾ ഇന്ത്യ സസൂക്ഷമം നിരീക്ഷിക്കുകയാണ്. നയതന്ത്ര ബന്ധം ഇന്ത്യ വിച്ഛേദിച്ച സാഹചര്യത്തിൽ സൈനിക നടപടിയും പാകിസ്ഥാൻ പ്രതീക്ഷിക്കുന്നുണ്ട്. സുരക്ഷാകാര്യ മന്ത്രിസഭാ ഉപസമിതി ഇന്നലെ നിർണ്ണായക യോഗം ചെയ്‌തിരുന്നു. ഇന്ന് സർവ്വകക്ഷി യോഗവും ദില്ലിയിൽ ചേരുന്നുണ്ട്.

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ സിന്ധു നദീജലക്കരാർ മരവിപ്പിക്കുകയും പാക് പൗരന്മാരുടെ വിസ റദ്ദാക്കുകയും ചെയ്‌തിരുന്നു. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച് ദില്ലിയിലെ പാക് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കുകയും ചെയ്‌തിരുന്നു. 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം ദില്ലിയിലെ പാക് എംബസിക്ക് മുന്നിൽ വൻ പ്രതിഷേധം ഇപ്പോൾ അരങ്ങേറുകയാണ്.

B4 Admin

Recent Posts

പാക് ചാരസംഘടനയുമായി ബന്ധം പുലര്‍ത്തി രാജ്യസുരക്ഷയെ വെല്ലുവിളിച്ചു. അസം എസ്ടിഎഫിന്റെ പിടിയിലായത് ബീഹാര്‍ സ്വദേശിയായ അഭിഷേക് കുമാര്‍ സിംഗ്

പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…

2 hours ago

സൈനികന്റെ വിയോഗത്തിന്റെ വേദന മാറുന്നതിന് മുന്‍പ് കുടുംബത്തിന് താങ്ങാനാവാത്ത ദുരന്തം. ഭൗതികശരീരവുമായി പോയ ആംബുലന്‍സ് ട്രക്കിലിടിച്ച് മകനും സഹോദരനുമടക്കം നാല് പേര്‍ ദാരുണമായി മരിച്ചു

സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…

3 hours ago

കാമുകിക്കൊപ്പം ഭര്‍ത്താവ്, ചോദ്യം ചെയ്ത ഭാര്യയെ കാറിന്റെ ബോണറ്റിലിട്ട് നൂറു മീറ്ററോളം വാഹനം ഓടിച്ചു. മീററ്റില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…

4 hours ago

വിമാനം തകര്‍ക്കാനാണ് ആഗ്രഹിച്ചത്. മരണത്തെ ഭയമില്ല. ഹമാം അല്‍ ഹമ്മാമിയുടെ മൊഴി പുറത്ത്

ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…

4 hours ago

ആർ. ശ്രീലേഖയുടെ രാജിവെപ്പ് വ്യാജവാർത്ത; മാധ്യമ കഥകൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്, തിരുവനന്തപുരത്ത് ബിജെപി ഭരണം ഭദ്രം

മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…

7 hours ago

ഗുജറാത്തില്‍ സിനിമയെ വെല്ലുന്ന ഹൈവേ ചേസും വെടിവെയ്പ്പും. കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി പോലീസിന്റെ പിടിയിലായി രാജസ്ഥാന്‍ സ്വദേശി

ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…

10 hours ago