ദില്ലി: നടന്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന ടെലിവിഷന്‍ പരിപാടിയായ കോന്‍ ബനേഗാ ക്രോര്‍പതിയുടെ ജനപ്രീതി മുതലെടുക്കാന്‍ പാക് ചാരസംഘടന ഐ എസ് ഐയുടെ ശ്രമം. ഈ പ്രസിദ്ധമായ ടെലിവിഷന്‍ പരിപാടിയുടെ ഔദ്യോഗിക സംഘാടകര്‍ എന്ന മട്ടിലുണ്ടാക്കുന്ന സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകള്‍ വഴിയാണ് ഐ എസ് ഐ ഏജന്‍റുമാര്‍ ഇന്ത്യയ്ക്കാരെ വല വീശുന്നത്.
ഈ പരിപാടിയുടെ പേരില്‍ വാട്ട്സാപ്പിലും ട്വിറ്ററിലും മറ്റും നിരവധി ഗ്രൂപ്പുകളുണ്ട്. ഇതില്‍ പലതും പാക് ചാരസംഘടനയുടെ സൃഷ്ടിയാണെന്ന് ഇന്ത്യന്‍ പ്രതിരോധ സേനയുടെ സൈബര്‍ സെല്ലാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ പലതും പാക് ചാരസംഘടനയുടെ സൃഷ്ടിയാണെന്ന് ഇന്ത്യന്‍ പ്രതിരോധ സേനയുടെ സൈബര്‍ സെല്ലാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ പല വാട്ട്സാപ്പ് ഗ്രൂപ്പുകളുടെയും അഡ്മിന്‍ പാകിസ്താന്‍ നമ്പറുകളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
വ്യക്തികളെ സ്വാധീനിക്കാനും അതുപോലെ കശ്മീരിനെ പറ്റിയും മറ്റും വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കാനും ഈ ഗ്രൂപ്പുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇത് സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പ്രതിരോധമന്ത്രിക്കും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.

