Tuesday, May 14, 2024
spot_img

അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ച് പാക് സൈന്യം; ഇന്ത്യന്‍ സൈന്യത്തിന്‍റെ തിരിച്ചടിയില്‍ മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു; കശ്മീര്‍ അതിര്‍ത്തിയിലെ സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കി

ദില്ലി : അതിര്‍ത്തിയില്‍ വീണ്ടും പാക് സൈന്യത്തിന്‍റെ പ്രകോപനം. നിയന്ത്രണ രേഖയിലെ കൃഷ്ണഗാട്ടി സെക്ടറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് മൂന്ന് പാക്കിസ്ഥാന്‍ സൈനികരെ ഇന്ത്യ വധിച്ചു. വ്യാഴാഴ്ച വൈകീട്ടോടെയാണ് ഇന്ത്യന്‍ സെക്ടറിലേക്ക് പാക് സൈന്യം വെടിയുതിര്‍ത്തത്.

അതേസമയം അഞ്ച് ഇന്ത്യന്‍ സൈനികരെ വധിച്ചെന്ന പാക്കിസ്ഥാന്‍റെ വാദം ഇന്ത്യ തള്ളി. ഉറി, രജൗറി തുടങ്ങിയ നിയന്ത്രണ രേഖയിലെ മേഖലകളില്‍ പാക്കിസ്ഥാന്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തി വരികയായിരുന്നു. പാക് പ്രകോപനം വര്‍ധിച്ചതോടെയാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചത്.

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് നിയന്ത്രണ രേഖയില്‍ പാക് സൈന്യം നുഴഞ്ഞു കയറുകയും വെടിവെപ്പും ശക്തമാക്കുകയുമായിരുന്നു . കശ്മീര്‍ താഴ്‌വരയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Related Articles

Latest Articles