മത നിന്ദ , പ്രവാചക നിന്ദ , ഇവയൊക്കെ ആരോപിച്ച് കൊല്ലപ്പെടുന്ന നിരപരാധികളുടെ നിര നീളുകയാണ് . ഏറ്റവും ഒടുവിൽ പാകിസ്ഥാനിലെ സിയാൽകോട്ടിൽ ഒരു ശ്രീലങ്കൻ പൗരനെ അതി ദാരുണമായി തല്ലിക്കൊല്ലുന്നതിന്റെയും അഗ്നിക്കിരയാക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സിയാൽകോട്ടിലെ രാജ്കോട്ട് ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിലെ ജനറൽ മാനേജറായ ശ്രീലങ്കൻ പൗരൻ പ്രിയന്ത കുമാര യാണ് മനുഷ്യത്വ രഹിതമായ ഈ ആക്രമണത്തിനിരയായത് .
പ്രവാചകനെ സംബന്ധിക്കുന്ന ചില പോസ്റ്ററുകൾ പ്രിയന്ത വലിച്ചു കീറി കുട്ടയിലിട്ടെന്നാണ് അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെടുന്ന കുറ്റം. എന്നാൽ പാകിസ്ഥാനിൽ തന്നെയുള്ള പ്രിയന്തയുടെ സുഹൃത്ത് ഈ ആരോപണം നിഷേധിക്കുന്നുണ്ട്. ഫാക്ടറി കെട്ടിടവും ചുറ്റുപാടുകളും വൃത്തിയാക്കുന്നതിൻറെ ഭാഗമായി അനധികൃതമായി പതിച്ചിരുന്ന ചില പോസ്റ്ററുകൾ നീക്കം ചെയ്യുന്ന ജോലിക്ക് നേതൃത്വം നൽകുക മാത്രമാണ് അദ്ദേഹം ചെയ്തത്. പ്രിയന്തക്കെതിരെ ഉയരുന്ന ആരോപണങ്ങളെല്ലാം അദ്ദേഹത്തിന്റെ ഭാര്യയും നിഷേധിച്ചിട്ടുണ്ട്. 11 വർഷമായി പാകിസ്ഥാനിൽ താമസിക്കുന്ന വ്യക്തിയാണദ്ദേഹം . പാകിസ്ഥാൻ എന്ന മത രാഷ്ട്രത്തിൽ മത നിന്ദ എത്രമാത്രം കുറ്റകരമാണെന്ന് അദ്ദേഹത്തിനറിയാം . തങ്ങൾക്ക് നീതി ലഭ്യമാക്കണമെന്ന് കുടുംബം ഇരു സർക്കാരുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. സത്യത്തിൽ മത നിന്ദ ആരോപിച്ച് ഇസ്‌ലാമിക രാഷ്ട്രങ്ങളിൽ നിരപരാധികളെ കൊന്നു തള്ളുകയാണ് .
പുരോഗമന വാദികളും മത ന്യൂനപക്ഷങ്ങളുമാണ് ഇത്തരം ആക്രമണങ്ങൾക്ക് കൂടുതലും വിധേയരാകുക . മത നിന്ദാ നിയമങ്ങളിൽ മാറ്റം വേണമെന്ന് വാദിച്ച മുൻ പഞ്ചാബ് ഗവർണർ സൽമാൻ തസീർ അതിദാരുണമായി കൊല്ലപ്പെടുകയായിരുന്നു . പാകിസ്ഥാൻ പീപ്പിൾ പാർട്ടി നേതാവും വ്യവസായിയുമായ തസീർ നെ അദ്ദേഹത്തിന്റെ അംഗരക്ഷകൻ വെടിവച്ചു വീഴ്ത്തുകയായിരുന്നു. കുപ്രസിദ്ധമായ ആസിയ ബീബി കേസ് നമ്മെളെല്ലാം വായിച്ചിട്ടുള്ളതാണ്. സാധാരണ കർഷക തൊഴിലാളിയായിരുന്ന ആസിയ തന്റെ ജോലിക്കിടെ കിണറ്റിൽ നിന്ന് അൽപ്പം വെള്ളം കുടിക്കാൻ പോയതാണ് . ഒരു ജഗ്ഗിൽ വെള്ളമെടുത്തു സ്വയം കുടിക്കുകയും തന്റെ സഹപ്രവർത്തകർക്ക് അതേ ജഗ്ഗിലെ വെള്ളം കൊടുക്കുകയും ചെയ്തു എന്നതാണ് കുറ്റം. ആസിയ ക്രിസ്ത്യാനിയാണ് . അന്യ മതസ്ഥർ കുടിച്ച വെള്ളം കുടിച്ചാൽ അശുദ്ധിയുണ്ടാകുമെന്നാണ് പാകിസ്ഥാനിലെ മുസ്ലീങ്ങളുടെ വിശ്വാസം. വാർത്ത കാറ്റ് തീ പോലെ പടർന്നു. ആസിയ യെ ആൾക്കൂട്ടം പോലീസിന്റെ മുന്നിൽ വച്ച് മർദ്ദിച്ച് വലിച്ചിഴച്ചു. ഇസ്‌ലാമിക രാജ്യങ്ങളിൽ നമ്മൾ നിരന്തരം കേൾക്കുന്ന വാർത്ത മാത്രമാണിത് . പക്ഷെ പ്രവാചകനെ വരച്ച ഫ്രഞ്ച് കാർട്ടൂണിസ്റ്റ് കൊല്ലപ്പെട്ടതും കേരളത്തിൽ ജോസഫ് മാഷിന്റെ കൈവെട്ടിയതും ലോകത്തെ ഞെട്ടിച്ച വാർത്തകളായിരുന്നു.
മതം തലക്കുപിടിച്ചവർ നിരപരാധികളെ ഇസ്‌ലാമിക നിയമങ്ങൾ നിലവിലില്ലാത്ത രാജ്യങ്ങളിൽ ആക്രമിക്കുകയും കൊന്നു തള്ളുകയും ചെയ്യുന്ന ഒരു സമകാലിക സാഹചര്യം ഇന്ന് നിലവിലുണ്ട്. ഇതിനൊരു മറുവശമുണ്ട്. ഇതേ മത മൗലികവാദികൾ തന്നെ മറ്റു മതങ്ങളെ നിന്ദിക്കുന്നതിലും ആക്ഷേപിക്കുന്നതിലും മുന്നിലാണ്. അന്യ മതക്കാരെ കയ്യിൽ കിട്ടുന്ന കത്തിയെടുത്ത് കുത്തിക്കൊല്ലാനും ട്രക്ക് ഓടിച്ചു കേറ്റി കൊല്ലാനും ആഹ്വാനം ചെയ്യുകയാണ് കേരളത്തിലെ ജിഹാദികൾ . ഹലാൽ എന്നപേരിൽ മറ്റ് അമുസ്ലീങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തുന്നു.
ഇന്ത്യയിൽ സരസ്വതീ ദേവിയെ വരച്ചു വികലമാക്കിയ കലാകാരന് ഒന്നും സംഭവിച്ചില്ല. കേരളത്തിലെ സർക്കാർ എന്തോ അവാർഡോ മറ്റോ കൊടുക്കുക പോലും ചെയ്തു. ഇതേ പാർട്ടീസ് തന്നെ ഇന്ത്യയിൽ ശ്വാസം മുട്ടുകയാണെന്ന് മുതലക്കണ്ണീർ ഒഴുകുകയും ചെയ്യുന്നു. സ്വര്ണക്കടത്തും കള്ളക്കടത്തും ഹവാലയും ലഹരിവ്യാപാരവും തീവ്രവാദവും എല്ലാം ചെയ്യുന്നതും പോരാ ഹിന്ദുക്കൾ അസഹിഷ്ണുത വളർത്തുന്നു എന്ന് വെറുതെ പരിതപിക്കുന്നു. ഇന്ത്യയിൽ ജീവിക്കാൻ സാധ്യമല്ലെന്നും ശ്വാസം മുട്ടുന്നുവെന്നും വെറുതെ വിലപിക്കുന്ന ജിഹാദികളെ സത്യത്തിൽ ഞങ്ങൾക്ക് മനസ്സിലാകുന്നില്ല.

