ഇസ്ലാമാബാദ്: കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ-370 റദ്ദാക്കിയ ഇന്ത്യൻ നടപടിയെ തുടർന്ന് ഇന്ത്യൻ സിനിമകൾക്ക് വിലക്ക് ഏർപ്പെടുത്തി പാകിസ്ഥാൻ. വാർത്താവിതരണ സംപ്രേഷണത്തിൽ പാക് പ്രധാനമന്ത്രിയുടെ അസിസ്റ്റന്‍റ് ഫിർദൗസ് ആഷിഖ് അവാനാണ് ഇക്കാര്യം പാക് മാധ്യമങ്ങളെ അറിയിച്ചത്. ഇനിയൊരു തീരുമാനമുണ്ടാകുന്നത് വരെ ഇന്ത്യൻ സാംസ്‌കാരിക പരിപാടികൾക്കെല്ലാം പാകിസ്ഥാനിൽ നിരോധിച്ചതായി അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ച ഇന്ത്യയുമായുള്ള എല്ലാ നയതന്ത്ര ബന്ധവും അവസാനിപ്പിച്ചതായി പാകിസ്ഥാന്‍ അറിയിച്ചിരുന്നു. ദില്ലിയിൽ പാക് അംബാസഡറെ തിരിച്ചുവിളിക്കുകയും ഇസ്ലാമാബാദിലെ ഇന്ത്യന്‍ അംബാസഡറെ തിരിച്ചയക്കുകയും ചെയ്തിരുന്നു. വ്യാപാര ബന്ധവും പാകിസ്ഥാന്‍ നിർത്തിവച്ചു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തിൽ നടന്ന ദേശീയ സുരക്ഷ കമ്മിറ്റി യോഗത്തിന് ശേഷമാണ് നടപടി.സംഝോധ എക്‌സ്പ്രസ് നിർത്തിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.

