Wednesday, May 15, 2024
spot_img

പ്രകോപനവുമായി ചൈനയും പാകിസ്ഥാനും !പാക് അധിനിവേശ കശ്മീരിലൂടെ പാക് –ചൈന ഇടനാഴി : 60 ബില്യൻ ഡോളർ അനുവദിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്

ബെയ്ജിങ്∙ പാകിസ്ഥാനിലെ ഗ്വാദർ തുറമുഖത്തെ ചൈനയിലെ ഷിൻജിയാങ് പ്രവിശ്യയുമായി ബന്ധിപ്പിക്കുന്ന ഇടനാഴി യാഥാർഥ്യമാക്കാനുള്ള നടപടികൾക്ക് തുടക്കമിടാനൊരുങ്ങി ചൈനയും പാകിസ്ഥാനും . പാക് അധിനിവേശ കശ്മീരിലൂടെയുള്ള ഇടനാഴി നടപ്പാക്കുന്നതിനെ ഇന്ത്യ ശക്തമായി എതിർക്കുന്നതിനിടെയാണു പ്രകോപനപരമായ പുതിയ നീക്കം.

ചൈന – പാക് ബന്ധത്തിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന സന്ദർഭത്തിലാണ് പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് അറിയിച്ചത്. പദ്ധതിക്കായി 60 ബില്യൻ ഡോളർ അനുവദിക്കുമെന്നും ഷി ചിൻപിങ് അറിയിച്ചു. ചൈനയെയും പാക്കിസ്ഥാനെയും ബന്ധിപ്പിക്കുന്ന ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആർഐ) പദ്ധതിക്കുവേണ്ടിയാണ് പ്രധാനമായും തുക അനുവദിക്കുന്നത്.
പാക് – ചൈന ബന്ധത്തിന്റെ പത്താം വാർഷികവുമായി ബന്ധപ്പെട്ട് ഇസ്‌ലാമാബാദിൽ ഇന്നലെ നടത്തിയ ആഘോഷവേളയിലാണ് ഷി ചിൻപിങ് തുക അനുവദിക്കുമെന്ന സന്ദേശം അറിയിച്ചത്.

Related Articles

Latest Articles