International

പാകിസ്ഥാനിൽ പൊട്ടിത്തെറിച്ച ചാവേറിന്റെ തല കണ്ടെത്തി; അതീവ സുരക്ഷാ മേഖലയിൽ ഭീകരൻ കടന്നുകയറിയതിൽ ആശങ്ക; മരിച്ചവരുടെ എണ്ണം നൂറു കടന്നു; പാകിസ്ഥാന് പണികൊടുത്തത് താലിബാൻ വിമത ഭീകരർ

പെഷവാർ: പാകിസ്ഥാനെ നടുക്കിയ പെഷവാർ ചാവേർ ബോംബാക്രമണത്തിനു പിന്നിൽ താലിബാൻ വിമതരാണെന്നു സൂചന. ആക്രമണത്തിന്റെ ഉത്തരവാദിത്തം തിങ്കളാഴ്ച തെഹ്‌രികെ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) ഏറ്റെടുത്തിരുന്നെങ്കിലും ഇന്നലെ നിഷേധിച്ചു. ആക്രമണത്തിൽ അവകാശം ഉന്നയിച്ചത് വിമതവിഭാഗമാണെന്നാണ് ഇപ്പോൾ ടിടിപിയുടെ വാദം. അതേസമയം, ചാവേറിന്റേതെന്നു കരുതുന്ന തല അവശിഷ്ടങ്ങൾക്കിടയിൽ നിന്നു ലഭിച്ചു. തിങ്കളാഴ്ചയുണ്ടായ ചാവേർ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 100 ആയി. പരുക്കേറ്റവരുടെ എണ്ണം 221 ആയി. മസ്ജിദിലെ ഇമാം സാഹിബ്സാദ നൂർ ഉൽ അമീനും കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച ഉച്ചനമസ്കാര സമയത്താണ് പള്ളിയുടെ മുൻനിരയിലിരുന്ന ചാവേർ പൊട്ടിത്തെറിച്ചത്. അതീവസുരക്ഷാമേഖലയിൽ ഭീകരൻ കടന്നുകയറിയതിൽ സുരക്ഷാവീഴ്ചയുണ്ടെന്നും ഔദ്യോഗിക വാഹനത്തിൽ അകത്തുകടന്നിരിക്കാമെന്നും പ്രവിശ്യാ പൊലീസ് മേധാവി പറഞ്ഞു. ഭീകരവിരുദ്ധസേനയാണ് കേസ് അന്വേഷിക്കുന്നത്. ആക്രമണത്തെ ഇന്ത്യ അപലപിച്ചു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ഭീകരാക്രമണത്തെ അപലപിച്ചു. ഭീകരരെ ഉപയോഗിച്ച് ഇന്ത്യൻ അതിർത്തികളിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്ന പാകിസ്ഥാൻ ഇപ്പോൾ അഫ്‌ഗാൻ അതിർത്തികളിലെ താലിബാൻ ഭീകരർ ഇന്ന് വലിയ തലവേദന സൃഷ്ടിക്കുകയാണ്.

B4 Admin

Recent Posts

വയോജന സംരക്ഷണത്തിന് സമഗ്ര നിയമം: കേരളത്തിന്റെ ബിൽ ഏകകണ്ഠമായി പാസാക്കി

വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…

14 hours ago

അശാന്തിയുടെ ലോകത്ത് വിശ്വശാന്തിക്കായി ഒത്തു ചേരാൻ ആഹ്വാനം ചെയ്ത് ആചാര്യശ്രീ രാജേഷ് ദുബായിൽ ഭക്തിനിർഭരമായി ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’

ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…

16 hours ago

പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രതിയെ വെടിവെച്ചു കൊന്ന് യുപി പോലീസ്

പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…

19 hours ago

അമേരിക്കയിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് ജാമ്യഹിയറിംഗ് അവകാശമില്ല: നിർണായക വിധിയുമായി ഫെഡറൽ കോടതി

വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…

1 day ago

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

2 days ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

2 days ago