അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്
ഇസ്‌ലാമാബാദ്: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അറുതി വരുത്താനായി പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ഇസ്‌ലാമാബാദിൽ നടന്ന നിർണ്ണായകമായ ഇറാൻ – അമേരിക്ക ചർച്ചകൾ വമ്പൻ പരാജയം. ദീർഘനേരം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ യാതൊരുവിധ ഉടമ്പടികളും ഇല്ലാതെയാണ് അമേരിക്കൻ പ്രതിനിധി സംഘം മടങ്ങുന്നത്. ചർച്ചകളിൽ പുരോഗതിയുണ്ടായില്ലെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാനുമായുള്ള 21 മണിക്കൂർ നീണ്ട ചർച്ചകളിൽ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചില്ലെന്നും സമാധാന ശ്രമങ്ങൾ ഇപ്പോഴും അനിശ്ചിതത്വത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്ക മുന്നോട്ടുവെച്ച നിബന്ധനകൾ അംഗീകരിക്കാൻ ഇറാൻ തയ്യാറാകാത്തതാണ് ചർച്ചകൾ വഴിമുട്ടാൻ കാരണമായത്. വരും വർഷങ്ങളിൽ ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന കൃത്യമായ ഉറപ്പ് ഇറാനിൽ നിന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഇറാന്റെ മുൻപത്തെ ആണവ നിലയങ്ങളും യുറേനിയം സമ്പുഷ്ടീകരണ സംവിധാനങ്ങളും തകർക്കപ്പെട്ടെങ്കിലും, ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങളിലേക്ക് കടക്കില്ലെന്ന ഉറപ്പ് നൽകാൻ അവർ വിസമ്മതിക്കുകയായിരുന്നുവെന്ന് വാൻസ് പറഞ്ഞു. ഈ പരാജയം അമേരിക്കയെക്കാൾ കൂടുതൽ ബാധിക്കുക ഇറാനെയായിരിക്കുമെന്നും വൈസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.
അതേസമയം, ചർച്ചയുടെ ഫലം എന്തുതന്നെയായാലും തങ്ങൾ ഇറാനെ സൈനികമായി പരാജയപ്പെടുത്തിക്കഴിഞ്ഞു എന്നായിരുന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രതികരണം. ഇറാന്റെ നാവിക, വ്യോമ സേനകളെയും റഡാർ സംവിധാനങ്ങളെയും അമേരിക്കൻ സൈന്യം നിഷ്ക്രിയമാക്കിയതായി ട്രംപ് അവകാശപ്പെട്ടു. ഇതിനുപുറമെ, ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളും നിലനിൽക്കുകയാണ്. ഇറാനിലെ നിലവിലെ ഭരണനേതൃത്വം ദുർബലമായെന്നും അമേരിക്കൻ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെട്ടു കഴിഞ്ഞുവെന്നും ട്രമ്പ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ ചൈന ഇറാനെ സഹായിക്കാൻ ശ്രമിച്ചാൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും ട്രമ്പ് നൽകിയിട്ടുണ്ട്.
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…