Friday, January 2, 2026

പാകിസ്ഥാൻ നേവിയ്ക്ക് വെള്ളത്തിലിറങ്ങാൻ പേടി; രഹസ്യവിവരങ്ങൾ പുറത്ത്

പാക്കിസ്ഥാൻ: ഇന്ത്യയുടെ ശക്തമായ ഭീഷണി മുന്നില്‍ കണ്ടുള്ള ഭയപ്പാടിലാണ് പാക് പ്രതിരോധ മേഖല. കൃത്യമായ അറ്റകുറ്റപ്പണികള്‍ നടത്താതെ അറുപഴഞ്ചന്‍ കപ്പലുകളാല്‍ നട്ടം തിരിയുകയാണ് പാകിസ്ഥാന്‍ നേവി. പാക് നേവിയുടെ പക്കലുള്ള അഞ്ച് അഗോസ്റ്റ ക്ലാസ് അന്തര്‍വാഹിനികളില്‍ മൂന്നെണ്ണവും കടലില്‍ ഇറങ്ങാന്‍ കഴിയുന്ന അവസ്ഥയിലല്ല. ഇറക്കിയാല്‍ പിന്നീട് പൊങ്ങുമോ എന്ന് തന്നെ സംശയം. പൂര്‍ണമായും പ്രവര്‍ത്തിക്കും എന്ന് ഉറപ്പുള്ള രണ്ട് അന്തര്‍വാഹിനികള്‍ മാത്രമാണ് പാക് നേവിയുടെ പക്കല്‍ ഇപ്പോഴുള്ളത്. ഇപ്പോഴത്തെ അവസ്ഥയില്‍ കേവലം രണ്ട് അന്തര്‍വാഹിനി ഉപയോഗിച്ച്‌ എങ്ങനെ സമുദ്രസംരക്ഷണം ഉറപ്പാക്കുമെന്ന് അറിയാതെ കൈമലര്‍ത്തുകയാണ് നേവി ഉദ്യോഗസ്ഥര്‍.അഗോസ്റ്റ 90 ബി, അഗോസ്റ്റ 70 മുങ്ങിക്കപ്പലുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതും അടുത്ത വര്‍ഷം പകുതി വരയേ സജീവമായി പ്രവര്‍ത്തിക്കുകയുള്ളു.

ഇലക്‌ട്രോണിക് വാര്‍ഫെയര്‍ സപ്പോര്‍ട്ട് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുന്നതാണ് മിക്ക അന്തര്‍വാഹിനികളും നേരിടുന്ന പ്രശ്നം. അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ പിഎന്‍എസ് സാദ് ഡ്രൈ എന്ന അന്തര്‍വാഹിനി ഇപ്പോള്‍ കരയിലാണ്. മൂന്ന് വര്‍ഷമെങ്കിലും എടുത്താല്‍ മാത്രമേ ഈ മുങ്ങിക്കപ്പലിന്റെ അറ്റകുറ്റപ്പണികള്‍ തീരുകയുള്ളു.പാകിസ്ഥാന് ചൈന കൈമാറാമെന്ന് അറിയിച്ചിട്ടുള്ള അന്തര്‍വാഹിനി ഇനിയും നല്‍കിയിട്ടില്ല. അന്തര്‍വാഹിനികളുടെ സമാനമായ അവസ്ഥയാണ് യുദ്ധക്കപ്പലുകള്‍ക്കും ഉള്ളതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുദ്ധക്കപ്പല്‍ പിഎന്‍എസ് ഖൈബര്‍ പോലും ശരിയായി പ്രവര്‍ത്തിക്കാത്തത് നേവിക്ക് തലവേദന സൃഷ്ടിക്കുന്നു. ഇന്ത്യന്‍ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍ അഥവാ ഡിഎന്‍ഡി തദ്ദേശീയമായി രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്ത ഐഎസി എന്നറിയപ്പെടുന്ന ഇന്‍ഡിജിനസ് എയര്‍ക്രാഫ്റ്റ് കാരിയര്‍ ‘വിക്രാന്തിന്റെ’ കടല്‍ പരീക്ഷണങ്ങള്‍ അടുത്തിടെ നടത്തിയിരുന്നു.ഇന്ത്യയില്‍ നേവിയുടെ കുതിപ്പ് അതിവേഗമാണ്. പാകിസ്ഥാനില്‍ നിന്നും ചൈനയെ ശത്രുവായി പരിഗണിച്ചുള്ള മുന്നേറ്റമാണ് ഇന്ത്യന്‍ പ്രതിരോധ മേഖലയില്‍ ഇപ്പോള്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയുമായി ഒരു ഏറ്റുമുട്ടല്‍ സ്വപ്നത്തില്‍ പോലും ഉണ്ടാകരുതേ എന്ന ആഗ്രഹമാണ് നേവി ഉദ്യോഗസ്ഥര്‍ക്കുള്ളത്.ഐഎസിക്ക് 262 മീറ്റര്‍ നീളവും, വിശാലമായ ഭാഗത്ത് 62 മീറ്ററും, സൂപ്പര്‍ സ്ട്രക്ചര്‍ ഉള്‍പ്പെടെ 59 മീറ്റര്‍ ഉയരവുമുണ്ട്. അഞ്ച് സൂപ്പര്‍ സ്ട്രക്ചര്‍ ഉള്‍പ്പെടെ മൊത്തം 14 ഡെക്കുകള്‍ ഉണ്ട്. വനിതാ ഓഫീസര്‍മാരെ ഉള്‍ക്കൊള്ളാന്‍ പ്രത്യേക ക്യാബിനുകള്‍ ഉള്‍പ്പെടെ 1700 ഓളം ജീവനക്കാര്‍ക്കായി രൂപകല്‍പ്പന ചെയ്ത കപ്പലില്‍ 2,300 -ലധികം കമ്ബാര്‍ട്ടുമെന്റുകളുണ്ട്. മെഷിനറി പ്രവര്‍ത്തനം, കപ്പല്‍ നാവിഗേഷന്‍,അതിജീവനം എന്നിവയ്ക്കായി വളരെ ഉയര്‍ന്ന അളവിലുള്ള ഓട്ടോമേഷന്‍ ഉപയോഗിച്ചാണ് കപ്പല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, ‘വിക്രാന്തിന്’ ഏകദേശം 28 നോട്ടിക്കല്‍ മൈല്‍ പരമാവധി വേഗതയും 18 നോട്ടിക്കല്‍ മൈല്‍ ക്രൂയിസിംഗ് വേഗതയും ഉണ്ട്. ഇതിന്റെ എന്‍ഡ്യൂറന്‍സ് ലിമിറ്റ് ഏകദേശം 7,500 നോട്ടിക്കല്‍ മൈല്‍ ആണ് . കപ്പലിന് ഫിക്സഡ് വിങ് വിമാനങ്ങളും റോട്ടറി വിമാനങ്ങളും ഉള്‍ക്കൊള്ളാന്‍ കഴിയും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles