Friday, December 26, 2025

വീണ്ടും മതപരിവർത്തനം: പാകിസ്താനിൽ 60 ഹിന്ദുക്കളെ കൂട്ടത്തോടെ മതം മാറ്റി; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ 60 ഹിന്ദുക്കൾ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി. അബ്ദൂള്‍ റൗഫ് നിസാമനി എന്നയാളുടെ നേതൃത്വത്തിലാണ് കൂട്ടമതപരിവർത്തനം നടന്നത്. ആളുകളെ കൂട്ടത്തോടെ മതം മാറ്റുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വന്നതിനുപിന്നാലെയാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകമറിഞ്ഞത്.

60 ഹിന്ദുക്കൾ ഇസ്ലാം മതം സ്വീകരിക്കുന്നത് കാണൂ എന്ന കുറിപ്പോടെയാണ് അബ്ദുൾ റൗഫ് നിസാമി ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തത്. അള്ളാഹുവിനെ തൃപ്തിപ്പെടുത്തുകയാണ് ഓരോ മുസ്ലീമിന്റെയും ജീവിതലക്ഷ്യമെന്ന് പുരോഹിതൻ പറയുന്നതും വീഡിയോയിൽ കേൾക്കാം. അടുത്തിടെ 13 വയസ്സുകാരിയായ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി മതം മാറ്റിയിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles