Farmers Protest In India
ദില്ലി: രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിൽ വീണ്ടും ഉയർന്നുവരികയാണ് കർഷക സമരം എന്ന പ്രഹസനം. കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ നടത്തുകയാണ് സമരക്കാർ. അതിനിടെ ഇന്നത്തെ പ്രതിഷേധത്തിൽ പാകിസ്താൻ ചാരസംഘടനയായ ഐഎസ്‌ഐ നുഴഞ്ഞുകയറാൻ സാദ്ധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. ദില്ലി പോലീസിനും സിഐഎസ്എഫിനുമാണ് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ദില്ലി പോലീസിന്റേയും വിമാനത്താവളങ്ങളുടേയും മെട്രോയുടേയും സുരക്ഷാ ചുമതലയുളള സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനും ഇതുസംബന്ധിച്ച് ഇന്റലിജൻസ് കത്തയച്ചു. സുരക്ഷാ സേനകളെ പ്രകോപിപ്പിച്ചുകൊണ്ട് കർഷക സമരത്തിൽ നുഴഞ്ഞുകയറാൻ പാകിസ്താൻ ആസ്ഥാനമാക്കിയുളള ഐഎസ്‌ഐ ശ്രമം നടത്തും എന്നാണ് കത്തിൽ ഇന്റലിജൻസ് ഏജൻസികൾ വ്യക്തമാക്കിയിരിക്കുന്നത്.
രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ മൂന്ന് മെട്രോ സ്‌റ്റേഷനുകൾ അടച്ചിട്ടിരിക്കുകയാണ്. വിശ്വവിദ്യാലയ, സിവിൽ ലൈൻസ്, വിധാൻ സഭ മെട്രോ സ്‌റ്റേഷനുകളാണ് താൽക്കാലികമായി അടച്ചിട്ടത്. നാളെ ഉച്ചയ്ക്ക് 2 മണി വരെ ഈ മെട്രോ സ്‌റ്റേഷനുകൾ പ്രവർത്തിക്കില്ല.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…