Wednesday, May 22, 2024
spot_img

ദില്ലിയിൽ വീണ്ടും സമരപ്രഹസനവുമായി കർഷക സംഘടനകൾ; പ്രക്ഷോഭത്തിൽ ഭീകരർ നുഴഞ്ഞുകയറാൻ സാധ്യത

ദില്ലി: രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിൽ വീണ്ടും ഉയർന്നുവരികയാണ് കർഷക സമരം എന്ന പ്രഹസനം. കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ നടത്തുകയാണ് സമരക്കാർ. അതിനിടെ ഇന്നത്തെ പ്രതിഷേധത്തിൽ പാകിസ്താൻ ചാരസംഘടനയായ ഐഎസ്‌ഐ നുഴഞ്ഞുകയറാൻ സാദ്ധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. ദില്ലി പോലീസിനും സിഐഎസ്എഫിനുമാണ് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ദില്ലി പോലീസിന്റേയും വിമാനത്താവളങ്ങളുടേയും മെട്രോയുടേയും സുരക്ഷാ ചുമതലയുളള സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനും ഇതുസംബന്ധിച്ച് ഇന്റലിജൻസ് കത്തയച്ചു. സുരക്ഷാ സേനകളെ പ്രകോപിപ്പിച്ചുകൊണ്ട് കർഷക സമരത്തിൽ നുഴഞ്ഞുകയറാൻ പാകിസ്താൻ ആസ്ഥാനമാക്കിയുളള ഐഎസ്‌ഐ ശ്രമം നടത്തും എന്നാണ് കത്തിൽ ഇന്റലിജൻസ് ഏജൻസികൾ വ്യക്തമാക്കിയിരിക്കുന്നത്.

രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ മൂന്ന് മെട്രോ സ്‌റ്റേഷനുകൾ അടച്ചിട്ടിരിക്കുകയാണ്. വിശ്വവിദ്യാലയ, സിവിൽ ലൈൻസ്, വിധാൻ സഭ മെട്രോ സ്‌റ്റേഷനുകളാണ് താൽക്കാലികമായി അടച്ചിട്ടത്. നാളെ ഉച്ചയ്ക്ക് 2 മണി വരെ ഈ മെട്രോ സ്‌റ്റേഷനുകൾ പ്രവർത്തിക്കില്ല.

Related Articles

Latest Articles