Sunday, May 19, 2024
spot_img

വീണ്ടും കലാപ നീക്കവുമായി പോപ്പുലർ ഫ്രണ്ട്.5000 സ്ഥലങ്ങളിൽ സി.എ.എ വിരുദ്ധ സമരം സംഘടിപ്പിക്കാൻ ആലോചന: കലാപ സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ

പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ഇന്ത്യയിൽ 5000 സ്ഥലങ്ങളിൽ കൂടി പ്രക്ഷോഭം നടത്താൻ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ഉത്തർപ്രദേശിൽ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിനിടെ കലാപം നടത്തിയതിന് നിലവിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന നേതാക്കളെല്ലാം അറസ്റ്റിലാണ്. ഈയൊരു സാഹചര്യത്തിലാണ് ഇനിയും പ്രക്ഷോഭത്തിന് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ സംഘം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് മുന്നറിയിപ്പ് നൽകിയത്.

കേരളത്തിലുള്ള വിവിധ ബ്രാഞ്ചുകളിൽ നിന്നടക്കം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ, കലാപം നടത്താൻ വേണ്ടി 120 കോടിയിൽ അധികം ചെലവഴിച്ചിട്ടുണ്ട് എന്ന വിവരം കഴിഞ്ഞയാഴ്ച അന്വേഷണത്തിൽ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. പണം കൈപ്പറ്റിയവരിൽ, പ്രശസ്ത അഭിഭാഷകനായ കപിൽ സിബലടക്കം ഉന്നതരായ പല കോൺഗ്രസ് നേതാക്കളുമുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

കേരളത്തിൽ 587 സ്ഥലങ്ങളിൽ മുസ്ലിം സംഘടനകൾ പ്രതിഷേധം നടത്തിയിരുന്നു. ഇതിനോടനുബന്ധിച്ച് പ്രക്ഷോഭകരിൽ തീവ്രവാദികൾ കടന്നുകയറുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വളരെ വിവാദം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles