NATIONAL NEWS

പ്രതിപക്ഷ റാലിക്കിടെ മുഴങ്ങിക്കേട്ടത് ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യങ്ങൾ; ശക്തമായ അന്വേഷണം ഉത്തരവിട്ട് യോഗി സർക്കാർ

ലഖ്നൗ: ഉത്തർ പ്രദേശിൽ പ്രതിപക്ഷ റാലിക്കിടെ ‘പാകിസ്ഥാൻ സിന്ദാബാദ്‘ മുദ്രാവാക്യങ്ങൾ. സമാജ് വാദി പാർട്ടിയുടെ റാലിയിലാണ് പാക് അനുകൂല മുദ്രാവാക്യങ്ങൾ മുഴങ്ങിയത്. ബിജെപി സർക്കാരിനെതിരെ നടന്ന ആഗ്രയിൽ റാലിക്കിടെയായിരുന്നു ഈ സംഭവം നടന്നത്.

സമാജ് വാദി പാർട്ടി നേതാവ് വാജിദ് നിസാർ നേതൃത്വം നൽകിയ റാലിയിലാണ് ‘അഖിലേഷ് യാദവ് സിന്ദാബാദ്, പാകിസ്ഥാൻ സിന്ദാബാദ്‘ എന്ന മുദ്രാവക്യം ഉയർന്നത്. സംഭവത്തിന്റെ വീഡിയോ ബിജെപി പുറത്തു വിട്ടു. സമാജ് വാദി പാർട്ടിയുടെ നിയന്ത്രണം പാകിസ്ഥാനിലാണോ എന്ന് ബിജെപി ചോദിച്ചു.

എന്തയാലും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി ഉത്തർ പ്രദേശ് സർക്കാർ അറിയിച്ചു. വീഡിയോ പരിശോധിച്ചു വരികയാണെന്നും ഉടൻ നടപടി ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

രാജ്‌നാഥ് സിംഗ് ആഭ്യന്തരമന്ത്രി ആയേക്കും; പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും അമിത് ഷാ ? ദില്ലിയിൽ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവം

ദില്ലി: മൂന്നാം തവണയും വിജയിച്ച എൻ ഡി എ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവമാക്കുന്നു. രാജ്‌നാഥ് സിംഗ് ആഭ്യന്തര മന്ത്രിയായേക്കുമെന്നാണ്…

50 mins ago

‘രാഷ്‌ട്രീയത്തിൽ മോദിയുടെ വ്യക്തിപ്രഭാവം ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കപ്പെട്ടു; ഇന്ത്യ-റഷ്യ ബന്ധം ശക്തമാക്കാൻ ഒന്നിച്ച് പ്രവർത്തിക്കാം’; മൂന്നാംമൂഴത്തിൽ മോദിയെ അഭിനന്ദിച്ച് പുടിൻ

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്നാം വട്ടവും അധികാരത്തിലേറുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിന്ദനങ്ങൾ അറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ.…

1 hour ago

അറിഞ്ഞില്ലേ…? എക്സിൽ ഇനി 18+ കണ്ടന്‍റുകള്‍ പോസ്റ്റ് ചെയ്യാം; കണ്ടന്‍റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഇലോണ്‍ മസ്‌ക്

സമൂഹമാദ്ധ്യമമായ എക്സിന്‍റെ കണ്ടന്‍റ് മോഡറേഷൻ നിയമങ്ങളിൽ മാറ്റം വരുത്തി ഇലോണ്‍ മസ്‌ക്. ഇനി മുതൽ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ പ്രായപൂർത്തിയായ…

2 hours ago

‘എന്ത് വെല്ലുവിളികൾ മുന്നിൽ വന്നാലും ശക്തമായി പ്രതിരോധിച്ച് വിജയിക്കണം’; മോദിക്കും എൻഡിഎ സഖ്യത്തിനും ആശംസകൾ അറിയിച്ച് ദലൈലാമ

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം തവണയും അധികാരത്തിലേറുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയേയും എൻഡിഎ സഖ്യത്തേയും അഭിനന്ദിച്ച് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ.…

3 hours ago