ദുബായ്: ടി20 ലോകകപ്പ് സെമിഫൈനലിൽ ഓസ്ട്രേലിയയോട് തോറ്റതിന് പിന്നാലെ പാക് താരത്തിന്‍റെ ഭാര്യയ്ക്ക് വധഭീഷണി. മത്സരത്തില്‍ നിര്‍ണായക ക്യാച്ച് നഷ്ടമാക്കിയ പാക് താരം ഹസന്‍ അലിയുടെ ഭാര്യയ്ക്കെതിരെയാണ് ജിഹാദികളുടെ വധഭീഷണി.
ഹസന്‍ അലിയുടെ ഭാര്യ ഇന്ത്യക്കാരിയായതിനാലാണ് ഭീഷണിയെന്നാണ് സൂചന. എല്ലാവിധത്തിലും മോശം പ്രകടനം പുറത്തെടുത്ത ഹസന്‍ പാകിസ്താന്റെ തോല്‍വിയില്‍ നിര്‍ണ്ണായകമായെന്ന് പറയാം.നാല് ഓവറില്‍ 44 റണ്‍സ് വിട്ടുകൊടുത്ത ഹസന്‍ ഒരു വിക്കറ്റ് പോലും നേടിയില്ല.19ാം ഓവറിലെ മൂന്നാം പന്തില്‍ മിഡ് വിക്കറ്റില്‍ മാത്യു വേഡിന്റെ ക്യാച്ച് ഹസന്‍ പാഴാക്കുകയും ചെയ്തു.
ഹസൻ അലിയുടെ ഭാര്യയെ ബലാത്സംഗം ചെയ്യുമെന്നും ഇന്ത്യക്കു വേണ്ടിയാണ് ഹസന്‍ അലി ക്യാച്ച് വിട്ടതെന്നും ക്യാച്ച് വിടും മുന്‍പ് ഹസന്‍ അലിയുടെ അക്കൗണ്ടില്‍ പണമെത്തിയെന്നും അടക്കം നിരവധി വിമർശനങ്ങളാണ് താരത്തിനെതിരെ വരുന്നത്. കൂടാതെ, ഹസന്‍ അലിയുടെ മാതാപിതാക്കളെ അടക്കം രൂക്ഷമായ ഭാഷയില്‍ അസഭ്യ വർഷം തുടരുകയാണ്.
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…