fake-bomb-threat-at-guruvayoor-temple
തൃശൂർ: വൃശ്ചികം ഒന്നായ ചൊവ്വാഴ്ച മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാം. കുട്ടികള്‍ക്കുള്ള ചോറൂണ്, തുലാഭാരം വഴിപാടുകള്‍ പുനരാരംഭിക്കും. ദേവസ്വം ചെയര്‍മാന്‍ കെ ബി മോഹന്‍ദാസ് കളക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അനുമതി ലഭിച്ചത്. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് 20 മാസത്തോളമായി പത്തുവയസില്‍ താഴെയുള്ള കുട്ടികളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചിരുന്നില്ല. ഈ നിയന്ത്രണമാണ് ഇതോടെ നീക്കിയത്.
അതേസമയം ചൊവ്വാഴ്ച മുതല്‍ ക്ഷേത്രത്തിലെ കോവിഡ് നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുണ്ട്. പുലര്‍ച്ചെ അഞ്ചുമുതല്‍ പ്രഭാത ഭക്ഷണത്തോടെ പ്രസാദ ഊട്ട് ആരംഭിക്കും. അയ്യപ്പന്മാരുടെ കെട്ടുനിറ, ഓണ്‍ലൈന്‍ ബുക്ക് ചെയ്ത ഭക്തര്‍ക്ക് നാലമ്പലത്തില്‍ പ്രവേശനം, വൈകീട്ട് 3.30 മുതല്‍ ദര്‍ശനം എന്നിവയും തുടങ്ങും. ശബരിമല തീര്‍ഥാടകരെ ഓണ്‍ലൈന്‍ ബുക്കിംഗ് ഇല്ലാതെ പ്രവേശിപ്പിക്കും. ക്ഷേത്രത്തില്‍ ഏകാദശി വിളക്കുകള്‍ തിങ്കളാഴ്ച ആരംഭിക്കും. ഡിസംബര്‍ 14നാണ് ഏകാദശി.
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…