Thursday, January 8, 2026

സ്വയം പ്രശംസ തുടർന്ന് പാക് ക്രിക്കറ്റ് കളിക്കാർ ;
ഏറ്റവും മികച്ച ക്യാപ്റ്റൻ താനെന്നു ഒന്നര വർഷമായി ടീമിന് പുറത്തായ സർഫറാസ് അഹമ്മദ്

ഇസ്‍ലാമബാദ് : ഏറ്റവും മികച്ച ക്യാപ്റ്റൻ ആരെന്ന ചോദ്യത്തിന് സ്വന്തം പേരുതന്നെ മറുപടിയായി പറഞ്ഞ് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സർഫറാസ് അഹമ്മദ്. ഒരു ചർച്ചയിൽ പങ്കെടുക്കുന്നതിനിടെയാണ് അവതാരകൻ സർഫറാസിന്റെയടക്കം മൂന്നു ക്യാപ്റ്റന്മാരുടെ പേര് പറഞ്ഞശേഷം അതിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടത്. ബാബര്‍ അസം, അസർ അലി, എന്നിവരായിരുന്നു ലിസ്റ്റിലെ മറ്റുള്ളവർ. ഉടൻ തന്നെ താൻ തന്നെയാണു നല്ല ക്യാപ്റ്റനെന്ന് സർഫറാസ് മറുപടി നൽകി. ഒരാളുടെ പേരു പറഞ്ഞ് മറ്റൊരാളെ ദേഷ്യം പിടിപ്പിക്കാൻ താനില്ലെന്നാണ് സർഫറാസ് സ്വയം ന്യായീകരിച്ചത്.

ആഭ്യന്തര ക്രിക്കറ്റ് ലീഗായ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് ടീമിന്റെ ക്യാപ്റ്റനാണ് സർഫറാസ്. 2021 നവംബറിനു ശേഷം ദേശീയ ഏകദിന, ട്വന്റി20 ടീമുകളിൽ സർഫറാസ് അഹമ്മദിന് സ്ഥാനം നഷ്ടമായിരുന്നു. ഒത്തിരി നാളുകൾക്ക് ശേഷം കഴിഞ്ഞ മാസം ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിച്ച സർഫറാസ് നാല് ഇന്നിങ്സുകളിൽ ഒരു സെഞ്ചറിയും മൂന്ന് അർധ സെഞ്ചറിയും നേടിയിരുന്നു.

Related Articles

Latest Articles