Sunday, January 11, 2026

കാണിച്ചു തരാടാ പന്നി…ലണ്ടനിൽ തമ്മിൽ തല്ലി പാക് മാദ്ധ്യമ പ്രവർത്തകർ; വീഡിയോ വൈറലാകുന്നു

ലണ്ടനിലെ കഫേയിൽ നടന്ന പരിപാടിക്കിടെ തമ്മിൽ തല്ലി പാക് മാദ്ധ്യമ പ്രവർത്തകരായ സഫീന ഖാനും അസദ് മാലിക്കും. ഇക്കഴിഞ്ഞ ശനിയാഴ്ച പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് സെക്രട്ടറി ജനറലും നിലവിൽ ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹായിയുമായ സൽമാൻ അക്രം രാജ സംഘടിപ്പിച്ച ഒരു പരിപാടിക്കിടെയാണ് ഇരുവരും കൊമ്പു കോർത്തത്.

സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാക്കേറ്റത്തിന്റെ വീഡിയോയിൽ സഫീന ഖാനും അസദ് മാലിക്കും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നതും അധിക്ഷേപിക്കുന്നതും മറ്റുള്ളവർ അവരെ ശാന്തരാക്കാൻ ശ്രമിക്കുന്നതും കാണാം. മാദ്ധ്യമപ്രവർത്തകർ പരസ്പരം കുടുംബത്തെ അധിക്ഷേപിക്കുകയും”പന്നി” പോലുള്ള വാക്കുകൾ ആവർത്തിച്ച് ഉപയോഗിക്കുകയും ചെയ്യുന്നത് കാണാം.

മാലിക്കും എ.ആർ.വൈ ന്യൂസിലും ഹം ന്യൂസിലും ജോലി ചെയ്യുന്ന മറ്റ് പാക് പത്രപ്രവർത്തകരും തന്നെ ഉപദ്രവിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നും അവർ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സഫീന ഖാൻ ഒരു ട്വീറ്റിലൂടെ ആരോപിച്ചു.

“സൽമാൻ അക്രം രാജയുടെ കവറേജിനിടെ, മൊഹ്‌സിൻ നഖ്‌വി, ടിവി ലണ്ടൻ റിപ്പോർട്ടർ അസദ് മാലിക്, എആർവൈ ന്യൂസ് റിപ്പോർട്ടർ ഫരീദ്, ഹം ന്യൂസ് റിപ്പോർട്ടർ റഫീഖ് എന്നിവർ എന്നെ ഉപദ്രവിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. അവർ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി,” അവർ എക്സിൽ കുറിച്ചു.

എന്നാൽ സഫീന ഖാൻ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അസദ് ഖാൻ തള്ളിക്കളഞ്ഞു, യാതൊരു പ്രകോപനവുമില്ലാതെ അവർ തന്നെയും മറ്റുള്ളവരെയും അധിക്ഷേപിക്കുകയാണെന്നാണ് അസദ് ഖാൻ പറയുന്നത്.

Related Articles

Latest Articles