അസിം മുനീർ
ഇസ്ലാമബാദ് : വർഷങ്ങളായി ഇസ്രായേലിനെ അംഗീകരിക്കാത്ത രാജ്യമായ പാകിസ്ഥാൻ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ , ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് എന്നിവരുമായി ഒരു രഹസ്യ കരാറിലൂടെ ഗാസ മുനമ്പിലേക്ക് 20,000 സൈനികരെ വരെ അയക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്.
പാകിസ്ഥാൻ ആർമി ഫീൽഡ് മാർഷൽ ആസിം മുനീർ, ഇസ്രായേലിന്റെ മൊസാദിലെയും അമേരിക്കയുടെ സി.ഐ.എ.യിലെയും മുതിർന്ന ഉദ്യോഗസ്ഥരുമായി രഹസ്യ ചർച്ചകൾ നടത്തിയതിന് ശേഷമാണ് സൈനികരെ വിന്യസിക്കാനുള്ള നീക്കം സജീവമായതെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഒരു അന്താരാഷ്ട്ര സുരക്ഷാ സേനയുടെ ഭാഗമായാണ് ഈ സൈനിക വിന്യാസം.യുദ്ധാനന്തര ഗാസയിലെ പുനരധിവാസ ശ്രമങ്ങളുടെ ഭാഗമായാണ് ഇതെന്നാണ് റിപ്പോർട്ട്.
ഇസ്രയേലിനെ ഔദ്യോഗികമായി അംഗീകരിക്കാത്ത പാകിസ്താൻ, ഇസ്രയേലുമായി ബന്ധപ്പെട്ട് നടത്തുന്ന ആദ്യത്തെ പരോക്ഷ ഇടപെടലാണ് ഈ ദൗത്യമെന്ന് റിപ്പോർട്ടിൽ പറയുന്നു. പുനരധിവാസത്തിന്റെയും പുനർ നിർമാണത്തിന്റേയും മറവിൽ ഗാസയിൽ പാക് സൈനിക സാന്നിധ്യമുണ്ടാക്കുകയാണ് ലക്ഷ്യം. ഗാസയിൽ ശേഷിക്കുന്ന ഹമാസ് ഘടകങ്ങളെ ഇല്ലായ്മചെയ്യുകയും പാശ്ചാത്യരാജ്യങ്ങളുടെ നിർദേശങ്ങൾക്കനുസരിച്ച് പ്രദേശത്ത് സ്ഥിരത കൊണ്ടുവരികയും ചെയ്യുക എന്ന ലക്ഷ്യവും ഈ നീക്കത്തിന് പിന്നിലുണ്ടെന്ന് ഉന്നത ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
ഇസ്രായേലിനെ രാജ്യമായി അംഗീകരിക്കാത്ത പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഇത് ചരിത്രപരവും അഭൂതപൂർവവുമായ ഒരു നീക്കമാണ്. ഇസ്രായേലിന്റെ സുരക്ഷാ ഓപ്പറേഷനുകളിൽ ആദ്യമായി പാകിസ്ഥാൻ പങ്കാളിയാകുന്നുവെന്നത് പശ്ചിമേഷ്യയിലെ രാഷ്ട്രീയം ഒരു പുതിയ ദിശയിലേക്ക് നീങ്ങുന്നതിൻ്റെ സൂചനയാണ്. പാകിസ്ഥാനിൽ, സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ ഈ അന്താരാഷ്ട്ര സുരക്ഷാ സേനയിൽ പങ്കുചേരാൻ അനുകൂലമാണെന്ന് ഡോൺ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. ആഭ്യന്തര ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും നേതാക്കൾ സൈനികരെ വിന്യസിക്കാൻ താൽപ്പര്യപ്പെടുന്നുവെന്നുമുള്ള സൂചനകളാണ് പുറത്തുവരുന്നത്.
പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, ഗാസയിൽ വിന്യസിക്കപ്പെടുന്ന പാക് സൈനികരുടെ ദൗത്യത്തിന് രണ്ട് തലങ്ങളുണ്ടാകും:
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 20 ഇന പദ്ധതിക്ക് കീഴിൽ പലസ്തീൻ അതോറിറ്റിക്ക് (PA) അധികാരം കൈമാറുന്നത് വരെ സുരക്ഷ നൽകാനാണ് ഈ അന്താരാഷ്ട്ര സുരക്ഷാ സേന ലക്ഷ്യമിടുന്നത്. ഹമാസിനെ നിരായുധമാക്കുക എന്നത് ട്രംപിന്റെ പദ്ധതിയിലെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്. ഈ സേനയിൽ ഇന്തോനേഷ്യയിലെയും അസർബൈജാനിലെയും സൈനികരും പാകിസ്ഥാൻ സൈനികർക്കൊപ്പം പ്രവർത്തിക്കാൻ സാധ്യതയുണ്ട്.
മൊസാദും സി.ഐ.എ.യുമായുള്ള കരാറിന് പകരമായി, പാകിസ്ഥാന് സാമ്പത്തിക ആനുകൂല്യങ്ങളുടെഒരു പാക്കേജ് അമേരിക്ക വാഗ്ദാനം ചെയ്തിട്ടുണ്ട്:
ലോക ബാങ്ക് വായ്പകളിൽ ഇളവ്.തിരിച്ചടവ് ഷെഡ്യൂളുകൾ മാറ്റിവെക്കൽ. ഗൾഫ് രാജ്യങ്ങളിലെ ഇടനിലക്കാർ വഴി സാമ്പത്തിക സഹായം എത്തിക്കൽ എന്നിവയാണവ.
എന്നാൽ, പാകിസ്ഥാന്റെ ഈ നീക്കത്തിന് ശക്തമായ എതിർപ്പ് നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നു. ചരിത്രപരമായി ഹമാസിന് താവളവും പിന്തുണയും നൽകുകയും, മേഖലയിലെ തങ്ങളുടെ ലക്ഷ്യങ്ങൾക്കായി ഹമാസിനെ ഒരു തന്ത്രപരമായ സ്വാധീന ശക്തിയായി ഉപയോഗിക്കുകയും ചെയ്യുന്ന ഇറാൻ, തുർക്കി, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ പാകിസ്ഥാൻ സൈനിക സാന്നിധ്യത്തെ എതിർക്കാൻ സാധ്യതയുണ്ട്.
ചുരുക്കത്തിൽ ഇസ്ലാമിക ഭീകരന്മാരെ ഇസ്ലാമിക രാജ്യത്തിന്റെ സൈനികരെ കൊണ്ട് തന്നെ ഇല്ലായ്മ ചെയ്യുന്നതിനുള്ള നെതന്യാഹുവിന്റെ ബുദ്ധിയിൽ അസിം മുനീർ വീഴുകയായിരുന്നു. ഇതോടൊപ്പം ഇറാൻ, തുർക്കി, ഖത്തർ എന്നീ രാജ്യങ്ങൾ പാകിസ്ഥാനെതിരെ തിരിയുകയും ചെയ്യും .
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…