Thursday, December 18, 2025

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീട്ടി പാകിസ്ഥാന്‍

ലഹോര്‍: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീട്ടീ വച്ച്‌ പാകിസ്ഥാന്‍. ബുധനാഴ്ച നടന്ന പ്രതിരോധ, വ്യോമയാന മന്ത്രാലയങ്ങളുടെ യോഗത്തില്‍ മേയ് 30 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. പാക് അതിര്‍ത്തിയിലെ ബലാകോട്ട് ആക്രമണത്തിന് പിന്നാലെയാണ് പാകിസ്ഥാന്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

പാക് – വ്യോമപാത പൂര്‍ണമായി അടച്ചിരുന്നെങ്കിലും ഇന്ത്യ, തായ്ലാന്‍ഡ്, മലേഷ്യ എന്നിവയ്ക്കൊഴികെ മറ്റുരാജ്യങ്ങള്‍ക്കുള്ള വിലക്ക് മാര്‍ച്ച്‌ 27-ന് നീക്കിയിരുന്നു. ഇന്ത്യയില്‍ ലോക് സഭ തിരഞ്ഞെടുപ്പ് പൂര്‍ണമാകുന്നതുവരെ വ്യോമപാത തുറക്കാനുള്ള സാധ്യതയില്ലെന്നാണ് പാക് വിവരസാങ്കേതികമന്ത്രി ഫവാദ് ചൗധരി അറിയിച്ചത് .

Related Articles

Latest Articles