Wednesday, May 1, 2024
spot_img

പാകിസ്ഥാനിലെ ആദ്യ ട്രാൻസ്‌ജെൻഡർ വാർത്താ അവതാരകയ്ക്ക് നേരെ ഭീകരരുടെ ആക്രമണം; മരണത്തെ മുഖാമുഖം കണ്ട് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാകിസ്ഥാനിലെ ആദ്യ ട്രാൻസ്‌ജെൻഡർ വാർത്താ അവതാരക മാർവിയ മാലികിന് നേരെ വെള്ളിയാഴ്ച അജ്ഞാതരുടെ വെടിവെപ്പ്.പാകിസ്ഥാനിലെ ലാഹോറിൽ ഫാർമസിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മാലിക്കിന് (26) നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ ശേഷം അപകട നില തരണം ചെയ്തതായി മാദ്ധ്യമങ്ങൾ അറിയിച്ചു.പാകിസ്ഥാനിലെ ട്രാൻസ്‌ജെൻഡർ സമൂഹത്തിന് വേണ്ടി ശബ്ദമുയർത്തിയതിന് തനിക്ക് കുറച്ച് കാലമായി ഭീഷണി കോളുകൾ വരുന്നുണ്ടെന്ന് മാലിക് പോലീസിനോട് പറഞ്ഞു. ജീവൻ ഭയന്ന് ലാഹോർ വിട്ട് ഇസ്‌ലാമാബാദിലേക്കും മുൾട്ടാനിലേക്കും താമസം മാറിയിരുന്നുവെന്നും മാലിക് പറഞ്ഞു.

2018ൽ കുടുംബം നിരസിച്ചതിന് ശേഷം വാർത്താ അവതാരകയായ ആദ്യ ട്രാൻസ്‌ജെൻഡർ ആയി മാലിക് ചരിത്രം സൃഷ്ടിച്ചു.പാകിസ്ഥാൻ ഫാഷൻ ഡിസൈൻ കൗൺസിൽ വർഷം തോറും നടത്തുന്ന ഒരു പ്രമുഖ ഫാഷൻ ഷോയിൽ ആദ്യത്തെ ട്രാൻസ്‌ജെൻഡർ മോഡലായതിന് തൊട്ടുപിന്നാലെ പാകിസ്ഥാനിലെ കൊഹനൂർ ടിവിയിൽ അവർ അരങ്ങേറ്റം കുറിച്ചു.21-ാം വയസ്സിൽ രാജ്യത്തെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ടെലിവിഷൻ അവതാരകയായി മാറിയ ശേഷം 2018-ൽ വാർത്തകളിൽ ഇടം നേടിയപ്പോൾ, അവർക്ക് ജനങ്ങളിൽ നിന്ന് “അതിശക്തമായ” നല്ല പ്രതികരണം ലഭിച്ചു

Related Articles

Latest Articles