Pakistan's first transgender news anchor attacked by terrorists
പാകിസ്ഥാനിലെ ആദ്യ ട്രാൻസ്‌ജെൻഡർ വാർത്താ അവതാരക മാർവിയ മാലികിന് നേരെ വെള്ളിയാഴ്ച അജ്ഞാതരുടെ വെടിവെപ്പ്.പാകിസ്ഥാനിലെ ലാഹോറിൽ ഫാർമസിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മാലിക്കിന് (26) നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ ശേഷം അപകട നില തരണം ചെയ്തതായി മാദ്ധ്യമങ്ങൾ അറിയിച്ചു.പാകിസ്ഥാനിലെ ട്രാൻസ്‌ജെൻഡർ സമൂഹത്തിന് വേണ്ടി ശബ്ദമുയർത്തിയതിന് തനിക്ക് കുറച്ച് കാലമായി ഭീഷണി കോളുകൾ വരുന്നുണ്ടെന്ന് മാലിക് പോലീസിനോട് പറഞ്ഞു. ജീവൻ ഭയന്ന് ലാഹോർ വിട്ട് ഇസ്‌ലാമാബാദിലേക്കും മുൾട്ടാനിലേക്കും താമസം മാറിയിരുന്നുവെന്നും മാലിക് പറഞ്ഞു.
2018ൽ കുടുംബം നിരസിച്ചതിന് ശേഷം വാർത്താ അവതാരകയായ ആദ്യ ട്രാൻസ്‌ജെൻഡർ ആയി മാലിക് ചരിത്രം സൃഷ്ടിച്ചു.പാകിസ്ഥാൻ ഫാഷൻ ഡിസൈൻ കൗൺസിൽ വർഷം തോറും നടത്തുന്ന ഒരു പ്രമുഖ ഫാഷൻ ഷോയിൽ ആദ്യത്തെ ട്രാൻസ്‌ജെൻഡർ മോഡലായതിന് തൊട്ടുപിന്നാലെ പാകിസ്ഥാനിലെ കൊഹനൂർ ടിവിയിൽ അവർ അരങ്ങേറ്റം കുറിച്ചു.21-ാം വയസ്സിൽ രാജ്യത്തെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ടെലിവിഷൻ അവതാരകയായി മാറിയ ശേഷം 2018-ൽ വാർത്തകളിൽ ഇടം നേടിയപ്പോൾ, അവർക്ക് ജനങ്ങളിൽ നിന്ന് “അതിശക്തമായ” നല്ല പ്രതികരണം ലഭിച്ചു
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…