Sunday, January 11, 2026

പാക് തീര്‍ത്ഥാടക സംഘം പുരി ജഗന്നാഥ ക്ഷേത്ര ദര്‍ശനം നടത്തി


ഭുവനേശ്വര്‍: പാക് തീര്‍ത്ഥാടക സംഘം പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. 93 പേരടങ്ങുന്ന ഹിന്ദു പ്രതിനിധി സംഘമാണ് സന്ദര്‍ശനം നടത്തിയത്. ഒഡീഷ ഇന്റര്‍നാഷണല്‍ സെന്ററുമായി സഹകരിച്ച് ഓങ്കാര്‍നാഥ് മിഷനാണ് ഇവരുടെ യാത്രയ്ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തത്. ഇസ്ലാമാബാദ്, കറാച്ചി, ബലൂചിസ്ഥാന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള ഹിന്ദുക്കളാണ് സംഘത്തിലുള്ളത്.

ഭുവനേശ്വറില്‍ എത്തിയ സംഘത്തെ ഓങ്കാര്‍നാഥ് മിഷന്‍ ആദരിക്കുകയും ചെയ്തു. ലോകത്തിനുള്ള സമാധാന സന്ദേശത്തിന്റെ ഭാഗമായാണ് പാക് പ്രതിനിധി സംഘം ഇന്ത്യയില്‍ ക്ഷേത്ര ദര്‍ശനം നടത്താന്‍ എത്തിയതെന്ന് ഓംകാര്‍നാഥ് മിഷന്‍ സ്ഥാപകനായ കിങ്കര്‍ വിത്തല്‍ രാമാനുജ് മഹാരാജ് പറഞ്ഞു. ജഗന്നാഥ ക്ഷേത്രത്തില്‍ എത്തുന്നതിനു മുമ്പ് സംഘം ഹരിദ്വാറിലേക്ക് പോയിരുന്നു.

വിവിധ മതകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കകയാണ് ഇവരുടെ പ്രധാനലക്ഷ്യം. ഇന്ത്യ-പാക് സര്‍ക്കാരുകള്‍ സമാധാനം നിലനിര്‍ത്തുന്നതിന് മുന്‍കൈ എടുക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അങ്ങനെയെങ്കില്‍ ഇരുരാജ്യങ്ങളില്‍ നിന്നുള്ളവരുടെ സന്ദര്‍ശനം സുഖകരമാകുമെന്നും പാക് സംഘത്തിലുള്ളവര്‍ പറഞ്ഞു. മഥുര, വൃന്ദാവന്‍ തുടങ്ങിയ തീര്‍ത്ഥാടനകേന്ദ്രങ്ങളിലും ഇവര്‍ സന്ദശനം നടത്തുന്നുണ്ട്. ഒരു മാസത്തെ വിസയാണ് ഇവര്‍ക്കുള്ളത്.

Related Articles

Latest Articles