Categories: IndiaInternational

പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് ഹിന്ദു കുടുംബങ്ങളുടെ ഒഴുക്കു തുടങ്ങി

വാഗ : കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കി നടപ്പിലാക്കിയ പൗരത്വ നിയമ ഭേദഗതിയിലൂടെ പാകിസ്ഥാനിലെ ഹിന്ദുക്കള്‍ക്ക് തുറന്നത് പ്രതീക്ഷകളുടെ പുത്തന്‍ ലോകം. അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് പാകിസ്ഥാനില്‍ നിന്നും ഹിന്ദു കുടുംബങ്ങളുടെ ഒഴുക്കാണ് സമീപ ദിവസങ്ങളായി നടക്കുന്നത്. ഇന്നലെ മാത്രം അട്ടാരി വാഗാ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയത് 200 പാകിസ്ഥാനി ഹിന്ദുക്കളാണ്.

സന്ദര്‍ശക വിസയില്‍ ഇന്ത്യയിലെ കുടുംബാംഗങ്ങളെ കാണാനായിട്ടാണ് ഇവര്‍ ഇന്ത്യയിലെത്തുന്നത്. പുണ്യസ്ഥലങ്ങളിലേക്ക് സന്ദര്‍ശനത്തിനായും എത്തുന്നവരുണ്ട്. എന്നാല്‍ വലിയ ലഗേജുകളുമായിട്ടാണ് ഭൂരിഭാഗം പേരും എത്തിയത്. ഇവരില്‍ കൂടുതല്‍ പേരും ഇനി മടക്കമില്ലെന്ന് അറിയിച്ചു.

പാകിസ്ഥാനിലെ സിന്ധ് കറാച്ചി മേഖലകളില്‍ നിന്നുമാണ് കൂടുതല്‍ പേരും ഇന്ത്യയിലേക്ക് എത്തുന്നത്. ന്യൂനപക്ഷമായ തങ്ങള്‍ നിരവധി ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നതായും, പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുന്ന അന്യമതസ്ഥരുടെ ചൂഷണങ്ങളില്‍ സഹികെട്ടാണ് ജീവിക്കുന്നതെന്നും അവര്‍ വെളിപ്പെടുത്തുന്നു.

പാകിസ്ഥാനിലെ അരക്ഷിതാവസ്ഥയും സുരക്ഷിതത്വമില്ലായ്മയിലും ഭീതിയോടെയാണ് പെണ്‍മക്കളുമായി ജീവിക്കുന്നതെന്നാണ് ഒരു പാക് ഹിന്ദു വെളിപ്പെടുത്തിയത്. അക്രമികള്‍ക്കെതിരെ പരാതിപ്പെടുവാന്‍ കൂടി സാധിക്കുന്നില്ല. പൗരത്വ നിയമ ഭേദഗതിയെ ഹിന്ദുക്കളും സിഖുകാരും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷങ്ങള്‍ അവിടെ പീഡനത്തിനിരയാകുന്നുവെന്ന് അവകാശപ്പെട്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പൗരത്വ നിയമ ഭേദഗതി പാര്‍ലമെന്റില്‍ കൊണ്ടു വന്നത്. ഇതിന് തൊട്ടുപിന്നാലെ അമിത് ഷായുടെ അവകാശത്തെ ഈ രാജ്യങ്ങള്‍ നിരസിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിര്‍ത്തിയില്‍ നടക്കുന്ന സംഭവങ്ങള്‍ കേന്ദ്രത്തിന്റെ വാദങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലാണ്.

B4 Admin

Recent Posts

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

5 hours ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

9 hours ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

24 hours ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

24 hours ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

1 day ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

1 day ago