പാലാ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നു :ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പാലായിൽ പ്രചാരണം വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. പരസ്യ പ്രചാരണത്തിന് ഏതാനും ദിവസം മാത്രം ശേഷിക്കുന്നതിനാല്‍ ഉന്നത നേതാക്കളെ രംഗത്തിറക്കി പ്രചാരണം ഊർജിതപ്പെടുത്താനാണു തീവ്രശ്രമം. സംസ്ഥാന നേതാക്കളിൽ ബഹുഭൂരിപക്ഷവും ഇതിനകം രണ്ടു റൗണ്ട് പ്രചാരണം പൂർത്തിയാക്കിയിട്ടുണ്ട്.

