Sunday, December 28, 2025

മഹാകവി വേണോ മാണിക്യം വേണോ – പാലായില്‍ പ്രതിമാ വിവാദം

പാല- ഉപതെരഞ്ഞെടുപ്പിന് തീയ്യതി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ പാലായില്‍ പ്രതിമാ വിവാദവും കൊഴുക്കുന്നു.സിവില്‍ സ്റ്റേഷനോട് ചേര്‍ന്ന ബൈപ്പാസ് റൗണ്ടില്‍ കെ എം മാണിയുടെ പ്രതിമ സ്ഥാപിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് വിവാദത്തിലായിക്കഴിഞ്ഞു.

മഹാകവി പാലാ നാരായണന്‍ നായരുടെ പ്രതിമ സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിരുന്ന സ്ഥലത്താണ് മാണിയുടെ പ്രതിമ നിര്‍മിക്കാന്‍ ശ്രമം നടക്കുന്നത്.സിവിൽ സ്‌റ്റേഷനോട് ചേർന്ന ബൈപാസ് റൗണ്ടിൽ സാഹിത്യ ലോകത്തെ പാലയുടെ സംഭവന കൂടിയായ പാല നാരായണൻ നായരുടെ പ്രതിമ സ്ഥാപിക്കുമെന്ന് കഴിഞ്ഞ തവണ കൂടിയ മുൻസിപ്പൽ കൗൺസിൽ തീരുമാനിച്ചതാണ്.പാലാ നാരായണൻ നായരെ ആദരിക്കാനായി പ്രതിമ സ്ഥാപിക്കണമെന്നത് എൻഎസ്എസിന്റെ ആവശ്യം കൂടി ആയിരുന്നു അതും കൂടി കണക്കിലെടുത്താണ് തീരുമാനമെടുത്തിരുന്നത്. പ്രതിമ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഇപ്പോഴത്തെ കൗൺസിലിൽ വരികയും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കാരണം മാറ്റിവെയ്ക്കുകയും ചെയ്തിരുന്നു.ഇതേ സ്ഥലത്താണ് ഘടകവിരുദ്ധമായി ഇപ്പോൾ കെ.എം മാണിയുടെ പ്രതിമ സ്ഥാപിക്കാൻ നീക്കം തകൃതിയായി നടക്കുന്നത്.

Related Articles

Latest Articles