Sir Protest
പാലക്കാട്: പാലക്കാട് നഗരസഭയിൽ സര്‍, മേഡം വിളികൾ ഒഴിവാക്കാത്തതിനെതിരെ പ്രതിഷേധവുമായി
സംസ്കാര സാഹിതി. നഗരസഭയ്ക്ക് മുന്നിൽ സര്‍ വിളിച്ചും നാടകം അവതരിപ്പിച്ചുമായിരുന്നു പ്രതിഷേധം. മാത്തൂര്‍ ഗ്രാമപഞ്ചായത്ത് സർ, മേഡം വിളികൾ ഒഴിവാക്കിയതിന് പിന്നാലെ പാലക്കാട് നഗരസഭയിലും ഇത് നടപ്പാക്കണമെന്ന ആവശ്യം പലകോണുകളിൽ നിന്നും ഉയര്‍ന്നിരുന്നു. എന്നാൽ, ഇതിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് സംസ്കാര സാഹിതിയുടെ പ്രതിഷേധം.
കൊളോണിയൽ സംസ്കാരം നഗരസഭ പിന്തുടരുകയാണെന്നാണ് ഇവരുടെ ആരോപണം. സര്‍ എന്ന പേരിൽ നഗരസഭ കവാടത്തിന് മുന്നിൽ പ്രതിഷേധക്കാര്‍ നാടകവും അവതരിപ്പിച്ചു. നാടകത്തിന് പിന്നാലെ സര്‍ എന്ന് ഉച്ചത്തിൽ വിളിച്ചും പ്രവര്‍ത്തകർ പ്രതിഷേധിച്ചു. നാൽപ്പതോളം പഞ്ചായത്തുകൾ സര്‍, മേഡം വിളികൾ ഒഴിവാക്കിയെന്നും ഇതിന് തയാറാകാത്ത മറ്റ് തദ്ദേശ സ്ഥാപനങ്ങൾക്ക് മുന്നിലും സമാന രീതിയിൽ പ്രതിഷേധം നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു.
പഞ്ചായത്ത് ഓഫീസില്‍ ജീവനക്കാരെ ‘സാര്‍’, ‘മാഡം’ എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് നിരോധിച്ച് പാലക്കാട് ജില്ലയിലെ മാത്തൂര്‍ പഞ്ചായത്താണ് ആദ്യം മാതൃക കാട്ടിയത്. സര്‍, മാഡം തുടങ്ങിയ വിളികള്‍ കൊളോണിയല്‍ ഭരണത്തിന്‍റെ ശേഷിപ്പുകളാണ്. ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യ സ്വതന്ത്ര്യം നേടിയിട്ട് 75 വര്‍ഷം പിന്നിട്ടു. ജനാധിപത്യവും ജനധിപത്യ സര്‍ക്കാരുമാണ് നമ്മേ ഭരിക്കുന്നത് – ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ച മാത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പിആര്‍ പ്രസാദ് അന്ന് പറഞ്ഞത് ഇങ്ങനെയാണ്.
മുതിര്‍ന്ന ജീവനക്കാരെ അഭിസംബോധന ചെയ്യാന്‍ സാര്‍, മാഡം എന്നതിന് പകരം ‘ചേട്ടാ’,’ചേച്ചി’ എന്നീ വാക്കുകള്‍ ഉപയോഗിക്കാം. ഒപ്പം തന്നെ ‘അപേക്ഷിക്കുന്നു’, ‘അഭ്യര്‍ത്ഥിക്കുന്നു’ എന്നിവ തങ്ങളുടെ ആവശ്യങ്ങള്‍ അറിയിച്ചുള്ള കത്തുകളില്‍ ഉപയോഗിക്കേണ്ടതില്ലെന്നും പഞ്ചായത്ത് പ്രമേയം പറയുന്നു. ഇതിന് പകരം ആവശ്യപ്പെടുന്നു, താല്‍പ്പര്യപ്പെടുന്നു എന്നീ വാക്കുകള്‍ ഉപയോഗിക്കാം. മാത്തൂര്‍ മാതൃക ഒരുപാട് തദ്ദേശ സ്ഥാപനങ്ങള്‍ ഏറ്റെടുത്തിരുന്നു.
ഇടുക്കി ചിന്നക്കനാലിൽ ഏറെ നാളായി ജനവാസ മേഖലകളിൽ ഭീതി പരത്തുന്ന 'ചക്കക്കൊമ്പൻ' എന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള നിർണ്ണായക…
ഉത്തർപ്രദേശിലെ മീററ്റിലെ അബുലെയ്ൻ മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം. ഗാസിയാബാദ് സ്വദേശിയായ 24കാരിയാണ് അതിക്രമത്തിന് ഇരയായത്. സൽമാൻ എന്ന യുവാവാണ് സംഭവത്തിന്…
കാസർകോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായ ചീമേനി സ്വദേശിനി വി.വി. മാധവി (72) മരിച്ച സംഭവത്തിൽ ചികിത്സാപിഴവ്…
ഭാരതിയ സൈന്യം, ഓപ്പറേഷൻ സിന്ദൂർ, റാഫേൽ യുദ്ധവിമാനങ്ങൾ എന്നിവയെക്കുറിച്ച് ഹിമാചൽ പ്രദേശ് നിയമസഭയിൽ മന്ത്രി ജഗത് സിങ് നേഗി നടത്തിയ…
മണിപ്പൂരിനെയും അസമിലെ ബരാക് താഴ്‌വരയെയും ബന്ധിപ്പിക്കുന്ന ഇംഫാൽ–സിൽച്ചാർ നേരിട്ടുള്ള വിമാന സർവീസ് ഒരുവർഷത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചു. അലയൻസ് എയർ…
സുപ്രീം കോടതിയുടെ ഒറ്റത്തവണ അനുമതി ഉണ്ടായിരുന്നിട്ടും തമിഴ്‌നാട്ടിലെ മധുര തിരുപ്പറങ്കുൻട്രം കുന്നിലെ വിവാദ ദീപത്തൂണിൽ ഇത്തവണ കാർത്തിക ദീപം തെളിയിച്ചില്ല.…