Sunday, June 2, 2024
spot_img

‘ജലജീവന്‍ മിഷന്‍ ആപ്’ പുറത്തിറക്കി പ്രധാനമന്ത്രി; ജലത്തിന്റെ ഉപയോഗവും ശുചിത്വവും ഉറപ്പുവരുത്താന്‍ സര്‍ക്കാരിനൊപ്പം ജനങ്ങളും കൈകോര്‍ക്കണമെന്നും ആഹ്വാനം

ദില്ലി: ജലജീവന്‍ മിഷന്‍ ആപ് പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ജലലഭ്യതയും ഒരോ പ്രദേശത്തെ ജലത്തിന്റെ ഉപയോഗവും ശുചിത്വവും ഉറപ്പുവരുത്താന്‍ സര്‍ക്കാരിനൊപ്പം ജനങ്ങളും കൈകോര്‍ക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

ഗ്രാമപഞ്ചായത്തുകളുടെയും ഗ്രാമീണ ശുചിത്വ സമിതികളുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

’80 ജില്ലകളിലെ ഒന്നരലക്ഷം ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും നേരിട്ട് ശുദ്ധജലമെത്തിക്കാന്‍ സാധിച്ചെന്നും ഇത് രണ്ടു വര്‍ഷത്തെ മാത്രം പരിശ്രമം കൊണ്ട് സംഭവിച്ച മാറ്റമാണെന്നും’ അദ്ദേഹം പറഞ്ഞു.

‘കൃഷിയിടങ്ങളിലും ജലത്തിന്റെ ഉപയോഗം കുറയ്‌ക്കണമെന്നും അതിന് പറ്റുന്ന വിളകള്‍ പരീക്ഷിക്കണമെന്നും’ പ്രധാനമന്ത്രി പറഞ്ഞു.

മാത്രമല്ല ‘രാജ്യത്താകമാനം 3.23 കോടി ഗ്രാമീണ വീടുകളിലാണ് നിലവില്‍ പൈപ്പുകള്‍ വഴി ജലമെത്തുന്നതെന്നും’ പ്രധാനമന്ത്രി അറിയിച്ചു.

Related Articles

Latest Articles