പാലക്കാട്: സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകത്തിൽ കൊട്ടേക്കാട് സ്വദേശികളായ നാലുപേര്‍കൂടി അറസ്റ്റില്‍. ശിവരാജന്‍, സതീഷ്, വിഷ്ണു, സുനിഷ് എന്നിവരാണ് പോലീസ് പിടിയിലായത്.
കൊലപാതകം നടത്തിയ പ്രതികള്‍ക്ക് ആയുധം എത്തിച്ച നാലുപേര്‍ കസ്റ്റഡിയിലായി.
ഇതിനിടെ തങ്ങള്‍ സിപിഎമ്മുകാരെന്ന് രണ്ടാം പ്രതി അനീഷ് വെളിപ്പെടുത്തുകയുണ്ടായി. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്നും അനീഷ് മാധ്യമങ്ങളോട് വ്യക്തമാക്കി. പാലക്കാട് കോടതിയില്‍ അനീഷിനെ ഹാജരാക്കിയപ്പോഴായിരുന്നു പ്രതികരണം

