Rss-member-sreenivas-murder-case--26-culprits-arrest-the charge sheet will be submitted today
പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. ശ്രീനിവാസനെ കടയിൽ കയറി വെട്ടിയ പട്ടാമ്പി സ്വദേശിയാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 17 ആയി.
അതേസമയം കേസിൽ ഉൾപ്പെട്ട നിർണായക വ്യക്തിയാണ് ഇപ്പോൾ പിടിയിലായതെന്ന് അന്വേഷണ സംഘം പറയുന്നു. മൂന്ന് ബൈക്കുകളിലായി ആറംഗ സംഘമാണ് പട്ടാപ്പകൽ നഗരമധ്യത്തിലെ കടയിൽ കയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്. ഇവരിൽ മൂന്ന് പേർ ബൈക്കോടിച്ചപ്പോൾ മറ്റ് മൂന്ന് പേർ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഈ സംഘത്തിൽപ്പെട്ട ഒരാളാണ് പിടിയിലായത്.
നേരത്തെ കൊലയിൽ നേരിട്ട് പങ്കെടുത്ത ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടാമത്തെ ആളാണ് ഇപ്പോൾ പിടിയിലായ പട്ടാമ്പി സ്വദേശി. ഇയാൾ പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകനാണെന്നും പൊലീസ് പറയുന്നു. അറസ്റ്റ് വൈകാതെ രേഖപ്പെടുത്തും. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാൾ കൂടിയും വാഹനമോടിച്ച ഒരു വ്യക്തിയുമാണ് ആറംഗ സംഘത്തിൽ ഇനി പിടിയിലാകാൻ ബാക്കിയുള്ളത്. ഗൂഢാലോചനയിലെ പങ്കാളികളടക്കമാണ് 17 പേർ പിടിയിലായത്.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…