പാലക്കാട്: വിറകുപുരയില്‍ തൂക്കിയിട്ട സഞ്ചിയില്‍ കൈയിട്ടപ്പോള്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീ ട്ടമ്മ മരിച്ചു. സ്കൂൾ പാചക്കാരിയായ പുഞ്ചപ്പാടം എയുപി സ്‌കൂളിലെ പാചകത്തൊഴിലാളി തരവത്ത് ഭാര്‍ഗവിയാണ് (69) മരിച്ചത്. മൂര്‍ഖനാണ് കടിച്ചതെന്നാണ് വിവരം. പാമ്പിനെ പിടികൂടാനായില്ല. ശനിയാഴ്ച രാവിലെ പത്തരയോടെയാണ് പാമ്പു കടിയേറ്റത്.
പശുവിന് നല്കാനുള്ള പച്ചക്കറി അവശിഷ്ടം ശേഖരിക്കാൻ പഴയ പ്ലാസ്റ്റിക് സഞ്ചികൾ സൂക്ഷിച്ചിരുന്ന സഞ്ചിയിൽ കൈയിട്ടപ്പോഴാണ് കടിയേറ്റത്. പുഞ്ചപ്പാടം എയുപി സ്കൂളിലാണ് തരവത്ത് ഭാർഗവി പാചകത്തൊഴിലാളിയായി ജോലി ചെയ്യുന്നത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. ശ്രീകൃഷ്ണപുരം പൊലീസ് ഇന്‍ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
കടിയേറ്റ ഉടൻ വീട്ടുകാരും നാട്ടുകാരും ചേർന്ന് ഭാർഗവിയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിക്കും മുമ്പ് ബോധം നഷ്ടമായിരുന്നു. 36 വർഷമായി പുഞ്ചപ്പാടം സ്കൂളിലെ പാചകത്തൊഴിലാളിയാണ് മരിച്ച ഭാർഗവി. സുബ്രഹ്മണ്യനാണ് ഭര്‍ത്താവ്. മക്കള്‍: സുജിത, സുരേഷ്, സുഭാഷ്. മരുമക്കള്‍: പ്രഭാകരന്‍, ശ്രീലത, ഉമ.
തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…