Tuesday, December 16, 2025

പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്: അറസ്റ്റിലായ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ജിഷാദിന് സസ്‌പെന്‍ഷന്‍

പാലക്കാട്: ശ്രീനിവാസന്‍ വധക്കേസില്‍ അറസ്റ്റിലായ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ജിഷാദിനെ സസ്‌പെന്റ് ചെയ്തു. കോങ്ങാട് ഫയര്‍ഫോഴ്‌സ് സേനാ യൂണിറ്റിലെ ജീവനക്കാരനാണ് ജിഷാദ്. യൂണിറ്റിലെ ഫയര്‍മാന്‍ അസോസിയേഷന്‍ സെക്രട്ടറിയാണ് ജിഷാദ്.

2017 ലാണ് പ്രതി ഫയര്‍ഫോഴ്‌സ് സര്‍വീസില്‍ കയറുന്നത്. 14 വര്‍ഷമായി ഇയാള്‍ പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതികാരക്കൊലയ്ക്ക് ആര്‍എസ്‌എസ് നേതാക്കളുടെ വിവരം ജിഷാദ് ശേഖരിച്ചു നല്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് ജിഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ജിഷാദിന് സഞ്ജിത്തുകൊലക്കേസിലും പങ്കുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. അതിനിടെ സഞ്ജിത്തുകൊലക്കേസില്‍ അറസ്റ്റിലായ സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകന്‍ ബാവയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ജിഷാദിനേയും ബാവയേയും ഒരുമിച്ച്‌ ഇരുത്തി ചോദ്യം ചെയ്യാൻ സാധ്യത ഏറെയാണ്.

Related Articles

Latest Articles