Friday, May 10, 2024
spot_img

ബര്‍ലിനിലെ സംഘസ്ഥാനം; ചരിത്രപ്രസിദ്ധമായ ബ്രാൻഡൻബർഗ് ഗേറ്റിനു മുന്നിൽ ശാഖ നടത്തി ജർമനിയിലെ ഹിന്ദു സ്വയംസേവക സംഘപ്രവർത്തകർ

ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലോ പാരീസിലെ ഈഫൽ ടവറിനു മുന്നിലോ ലണ്ടൻ ബ്രിഡ്ജിനു മുകളിലോ സംഘ ശാഖ നടത്തുന്നതിനെക്കുറിച്ച് ആലോചിച്ചു നോക്കിയിട്ടുണ്ടോ? ഇപ്പോഴിതാ ഏതാണ്ട് അതുപോലൊരു സംഭവം ഈയടുത്ത് ജർമനിയിൽ നടന്നിരിക്കുകയാണ്. ജർമനിയുടെ തലസ്ഥാനമായ ബർലിൻ നഗരഹൃദയമായ, ചരിത്രപ്രസിദ്ധമായ ബ്രാൻഡൻബർഗ് ഗേറ്റിനു മുന്നിൽ ജർമനിയിലെ ഹിന്ദു സ്വയംസേവക സംഘ (HSS) പ്രവർത്തകർ ശാഖ നടത്തി. ശാഖയുടെ ആ ചിത്രം ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റും ചെയ്തു.

ജർമനിയിലെ ഭാരതീയരിൽ വലിയ മാറ്റങ്ങളാണ്‌ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നടന്നത്. മാസ്റ്റേഴ്സും ഡോക്ടറേറ്റും, പോസ്റ്റ് ഡോക്ടറേറ്റും ചെയ്യാനെത്തിയ യുവതീയുവാക്കൾ, ഐടി, ഫാർമ, മെഡിക്കൽ, ഗവേഷണ മേഖലകളിൽ മികച്ച നിലകളിൽ ജോലി ചെയ്യുന്നവർ, നല്ല നിലയിൽ ബിസിനസ് ചെയ്യുന്നവർ, ഇവരൊക്കെയാണ് ഇന്നത്തെ ജർമൻ ഭാരതീയർ.

അതേസമയം ഭാരതത്തിൽ ഇന്ന് നടക്കുന്ന മാറ്റങ്ങൾ ജർമൻ ഭാരതീയരിലും പ്രകടമാണ്. സ്വാഭിമാനി ഹിന്ദുക്കളായി അവർ വളരുന്നു, അവരുടെ മക്കളെയും വളർത്തുന്നു. അതിനു ചാലകശക്തിയായി ഹിന്ദു സ്വയംസേവക സംഘം (HSS) എല്ലാ പ്രമുഖ നഗരങ്ങളിലും നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.

യുക്രൈൻ യുദ്ധസമയത്തെ സേവാപ്രവർത്തനങ്ങളിൽ വ്യാപൃതരായി അവർ സ്വസമുദായത്തിൽ ഒതുങ്ങിക്കൂടാതെ വിശ്വശാന്തിക്ക് വേണ്ടിയും പ്രവർത്തിക്കുന്നു എന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്പോൾ.

സംഘ പ്രാർത്ഥനയിൽ നിന്ന് –

Visvadharma Prakasena Visvasanti Pravartake |
Hindusangathana Karye Dhyeyanishtha Sthirastuna ||

Let our devotion to the cause be steadfast in organizing the people for the achievement of world peace and tranquility in the light of the universal Dharma.

Related Articles

Latest Articles