Kerala

വീട്ടുകാരോടുള്ള ദേഷ്യം തീർത്തത് നാട്ടുകാരെ പേടിപ്പിച്ച്: പാലക്കാട് പെൺകുട്ടിയുടെ ബന്ദി നാടകം! അദ്ധ്യാപകർക്കെതിരെ നാട്ടുകാർ, അലനല്ലൂർ സ്കൂളിൽ വൻ പ്രതിഷേധം

പാലക്കാട്: ഇന്നലെ ഏഴാം ക്ലാസുകാരിയെ കാണാതായ സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. പാലക്കാട് അലനല്ലൂര്‍ ജിവിഎച്ച്എസ്എസ് സ്കൂളിലാണ് പെൺകുട്ടിയെ കാണാതായത്. സ്‌കൂള്‍ വിട്ട് വിദ്ധ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങുന്നതിന് മുന്‍പ് അദ്ധ്യാപകര്‍ വീട്ടില്‍ പോകുന്നെന്നാണ് നാട്ടുകാരുടെ പരാതി. സ്‌കൂള്‍ ജീവനക്കാര്‍ കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്. ഇന്നലെ ഏഴാം ക്ലാസുകാരിയെ കൈകള്‍ ബന്ധിച്ച നിലയില്‍ സ്‌കൂളിന്റെ മൂന്നാം നിലയില്‍ കണ്ടെത്തിയിരുന്നു. വിദ്ധ്യാര്‍ത്ഥിനി തന്നെ സ്വയം ഒളിച്ചിരുന്നതാണെന്ന് പോലീസ് പറയുന്നത്. എന്നാൽ വിദ്ധ്യാർത്ഥിനി സ്വയമേ കൈകൾ കെട്ടി ക്ലാസ് റൂമിൽ ഇരിക്കാൻ സാധ്യത കുറവാണെന്നാണ് നാട്ടുകാർ പറയുന്നത്.

ഇന്നലെയാണ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്ധ്യാർത്ഥിനി ബന്ദി നാടകം നടത്തി വീട്ടുകാരെയും നാട്ടുകാരെയും പോലീസിനെയും കുഴപ്പിച്ചത്. വൈകുന്നേരം 4.30 മുതല്‍ വിദ്ധ്യാർത്ഥിനിയെ കാണാതായിരുന്നു. നാട്ടുകാരും രക്ഷിതാക്കളും നടത്തിയ തിരച്ചിലിൽ സ്‌കൂളിന്റെ മൂന്നാം നിലയില്‍ കൈകള്‍ കെട്ടിയിട്ട നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. എന്നാൽ, അപ്പോഴേക്കും സമയം രാത്രി ഒൻപതായിരുന്നു.

പിന്നീട് എസ്ഐ പെൺകുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. തന്നെ രണ്ട് പേർ ചേർന്ന് മൂന്നാം നിലയിലെത്തിച്ച് കൈകൾ കെട്ടിയിട്ട ശേഷം കടന്നുകളഞ്ഞുവെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. കൈയ്യിലുള്ള പൈസ എടുക്കാനാണ് ഇങ്ങനെ ചെയ്തതെന്നും കുട്ടി പറഞ്ഞത്. എന്നാൽ പെൺകുട്ടിയുടെ ശരീരത്തിൽ മൽപ്പിടുത്തം നടന്നതിന്റെയും ബലം പ്രയോഗിച്ചതിന്റെയും പരിക്കോ പാടുകളോ ഉണ്ടായിരുന്നില്ല.

മൊഴിയിൽ വൈരുദ്ധ്യമുള്ളതായി പോലീസിന് തുടക്കത്തിലേ സംശയം തോന്നി. പെൺകുട്ടിയുടെ മാതാപിതാക്കളും ഇതേ സംശയം പ്രകടിപ്പിച്ചു. തുടർന്ന് കൂടുതൽ വിശദമായി ചോദിച്ചപ്പോഴാണ് കുട്ടി സത്യാവസ്ഥ പറഞ്ഞത്. രാവിലെ വീട്ടുകാരോട് പിണങ്ങിയാണ് സ്കൂളിലേക്ക് പോയതെന്നും വീട്ടുകാരെ പേടിപ്പിക്കാൻ താൻ തന്നെയാണ് ഇങ്ങനെ ചെയ്തതെന്നും കുട്ടി പറഞ്ഞു. സ്കൂൾ വിട്ട ശേഷം സ്കൂളിന്റെ മൂന്നാം നിലയിലേക്ക് കയറി സ്വയം കൈകൾ കെട്ടിയിടുകയായിരുന്നു.

Anandhu Ajitha

Recent Posts

കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ് ! ജസ്റ്റിസ് സൗമെൻ സെൻ ജനുവരി 9-ന് ചുമതലയേൽക്കും

ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…

2 hours ago

പി.ഒ.എസ് മെഷീനുകൾ നിർബന്ധമാക്കാനുള്ള തീരുമാനം ! പാകിസ്ഥാനിൽ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക് ; ജനുവരി 16-ന് രാജ്യവ്യാപകമായി സമ്പൂർണ്ണ കടയടപ്പ് സമരം

ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…

2 hours ago

തടവുകാരുടെ പട്ടിക കൈമാറി ഇന്ത്യയും പാകിസ്ഥാനും; 167 ഇന്ത്യക്കാരുടെ മോചനം വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ

ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…

4 hours ago

പൂഞ്ചിൽ പാക് ഡ്രോൺ !! സ്ഫോടകവസ്തുക്കളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ ഉപേക്ഷിച്ചു അതീവ ജാഗ്രത; തിരച്ചിൽ ശക്തമാക്കി സൈന്യം

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…

4 hours ago

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടം പൂർത്തിയായി; ആദ്യ സർവീസ് ഗുവാഹാട്ടിക്കും കൊൽക്കത്തയ്ക്കുമിടയിൽ

ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…

6 hours ago