Friday, May 17, 2024
spot_img

ഒറ്റപ്പാലത്ത് വൃദ്ധദമ്പതികളെ വെട്ടിപരിക്കേൽപ്പിച്ച് മോഷണ ശ്രമം; മൊബൈൽ ഫോൺ എടുത്ത് ഓടിയ കള്ളനെ അരമണിക്കൂറിനകം പോലീസ് പിടികൂടി: തമിഴ്നാട്ടുകാരനായ പ്രതിയുടെ കൂടെ കൂടുതൽ പേരുണ്ടോയെന്ന് സംശയം

പാലക്കാട്: വൃദ്ധദമ്പതികളെ വെട്ടിപരിക്കേൽപ്പിച്ച് കവർച്ചാ ശ്രമം. ഒറ്റപ്പാലം പാലപ്പുറത്ത് ഇന്ന് പുലർച്ചയോടെയാണ് സംഭവം നടന്നത്. പാലപ്പുറം സ്വദേശികളായ സുന്ദരേശൻ, അംബികാദേവി എന്നിവർക്കായിരുന്നു പരിക്കേറ്റത്. മോഷ്ടാവായ പ്രതി മടവാൾ കൊണ്ട് വെട്ടുകയായിരുന്നു. പ്രതിയായ തമിഴ്നാട് സ്വദേശി ബാലനെ മണിക്കൂറുകൾക്കും തന്നെ പോലീസ് പിടികൂടി.

ലക്കിടിയിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ കൂടെ കൂടുതൽ പേരുണ്ടോയെന്ന് സംശയം അധികൃതർക്കുണ്ട്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അലമാര തുറക്കുന്ന ശബ്ദം കേട്ടാണ് ദമ്പതികൾ ഉണർന്നത്. കള്ളനാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവർ തടയാൻ ശ്രമിച്ചു. ഈ സമയത്ത് പ്രതി ആക്രമിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്. ഈ വീട്ടിൽ സുന്ദരേശനും ഭാര്യ അംബികാദേവിയും മാത്രമാണ് ഉണ്ടായിരുന്നത്. പുലർച്ചെഓണനാളുകളിലെ പൂജ; ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട തുറന്നു; ഉത്രാടദിനമായ നാളെ പുലർച്ചെ 5 മണിക്ക് തിരുനട തുറക്കും രണ്ട് മണിക്കാണ് സംഭവം. അലമാര തുറക്കുന്ന ശബ്ദം കേട്ടാണ് അംബികാദേവി ഉണർന്നത്. ഭർത്താവ് സുന്ദരേശനെ വിളിച്ചുണർത്തി കള്ളനെ തടയാൻ ശ്രമിച്ചപ്പോഴാണ് ഇരുവർക്കും വെട്ടേറ്റത്. കൈയ്യിലുണ്ടായിരുന്ന മടവാൾ കൊണ്ട് കള്ളൻ രണ്ടു പേരെയും മാറി മാറി വെട്ടുകയായിരുന്നു.

ശേഷം കള്ളൻ വീട്ടിൽ നിന്ന് ഓടി പോയി. ദമ്പതികളുടെ മൊബൈൽ ഫോണും എടുത്താണ് കള്ളൻ കടന്നു കളഞ്ഞത്. ദമ്പതികൾ ഉടൻ ഒറ്റപ്പാലം പോലീസിൽ വിവരം അറിയിച്ചു. മൊബൈൽ ഫോണിൻ്റെ ടവർ ലൊക്കേഷൻ പിന്തുടർന്ന് പ്രതിയെ അര മണിക്കൂറിനകം ലക്കിടിയിൽ വെച്ച് പിടികൂടി.

Related Articles

Latest Articles