Friday, December 19, 2025

പാലക്കാട് ശ്രീനിവാസൻ വധം; പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി, റൗഫിന്റെ .ഡിസംബർ 5 വരെ

പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. കേസിൽ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായാണ് അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങിയത്.

കഴിഞ്ഞ 25നാണ് എൻഐഎ അറസ്റ്റ് ചെയ്ത് ജയിലിൽ കഴിയുന്ന പ്രതിയെ ശ്രീനിവാസൻ കേസിൽ കേരള പോലീസ് അറസ്റ്റ് ചെയ്യുന്നത് .ഡിസംബർ 5 വരെയാണ് കസ്റ്റഡി കാലാവധി. ഗൂഢാലോചന കേസിൽ ഉൾപ്പെടുത്തിയ റൗഫ് 41 ആം പ്രതിയാണ്.

കഴിഞ്ഞ ദിവസം കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ ഒരു പോപ്പുലർ ഫ്രണ്ട് ഭീകരനെ പോലീസ് പിടികൂടിയിരുന്നു. പാലക്കാട് ശംഖുവാരത്തോട് സ്വദേശി കാജാ ഹുസൈൻ എന്ന റോബർട്ട് കാജയാണ് അറസ്റ്റിലായത്. പി.എഫ്.ഐ. മുൻ ഏരിയാ റിപ്പോർട്ടറാണ് പ്രതി. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം 48 ആയി. ഇതുവരെ 37 പേരാണ് അറസ്റ്റിലായത്.

Related Articles

Latest Articles