Saturday, May 4, 2024
spot_img

വിഴിഞ്ഞം കലാപം: തുറമുഖ നിർമ്മാണം ഒരു മണിക്കൂർ പോലും മുടങ്ങരുത്! വിഴിഞ്ഞത്ത് നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രി സമീപനം സംശയാസ്പദം; കലാപകാരികൾക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കണം; സർവ്വകക്ഷി യോഗത്തിൽ നിലപാട് വ്യക്തമാക്കി ബിജെപി

തിരുവനന്തപുരം: ഇന്നലെ വിഴിഞ്ഞത്ത് നടന്ന അക്രമാസക്തമായ പ്രതിഷേധത്തിന്റെയും സംഘര്‍ഷത്തിന്റേയും പശ്ചാത്തലത്തില്‍ ഇന്ന് ചര്‍ച്ച നടന്നു. സർവ്വകക്ഷി യോഗത്തിൽ ബിജെപി സ്വീകരിച്ച നിലപാട് വിഴിഞ്ഞത്ത് നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രി സമീപനം സംശയാസ്പദമാണെന്നും, കഴിഞ്ഞ
26, 27 ദിവസങ്ങളിൽ നടന്ന കലാപം അമർച്ച ചെയ്യുന്നതിൽ ജില്ലാ ഭരണകൂടവും പോലീസും പരാജയപ്പെട്ടു എന്നും വ്യക്തമാക്കി.

കൂടാതെ, തുറമുഖ നിർമ്മാണം ഒരു മണിക്കൂർ പോലും മുടങ്ങരുത്, കലാപകാരികൾക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കണമെന്നും.വിഴിഞ്ഞത്ത് ഹൈകോടതി വിധി നടപ്പാക്കണമെന്നുമാണ്. ബിജെപിയെ
പ്രതിനിധീകരിച്ച് സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ്, ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് എന്നിവർ സർവകക്ഷിയോഗത്തിൽ പ്രസംഗിച്ചു.

സംഘര്‍ഷത്തിന് പിന്നാലെ വിഴിഞ്ഞത്ത് വന്‍ പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അഞ്ച് ജില്ലകളില്‍ നിന്നായി ആയിരത്തിലധികം പോലീസുകാരെ ഇവിടെ വിന്യസിക്കുമെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍ അറിയിച്ചു. പ്രദേശത്തെ ക്രമസമാധാന പാലനത്തിന് കൂടുതല്‍ എസ്പിമാരേയും ഡിവൈഎസ്പിമാരേയും നിയോഗിച്ചു. സമരക്കാരുടെ ആക്രമണത്തില്‍ 36 പൊലീസുകാര്‍ക്കാണ് പരുക്കേറ്റത്.

Related Articles

Latest Articles