പാലാ: പോളിംഗ് എട്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ പാലാ ഉപതിരഞ്ഞെടുപ്പില്‍ ശക്തമായ പോളിംഗ്. ഇതുവരെ 51.56 ശതമാനം ആളുകള്‍ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. വോട്ടിംഗ് പൂര്‍ത്തിയാകുമ്പോള്‍ 75 ശതമാനം പോളിംഗ് കടക്കുമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ കണക്കുകൂട്ടുന്നത്.
ഇതുവരെ 82,456 പേരാണ് പാലാ ഉപതിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ 41,554 പേരും പുരുഷന്‍മാരാണ്. 40,902 സ്ത്രീകളും ഇതുവരെ വോട്ടവകാശം വിനിയോഗിച്ചിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായതും ശക്തമായ പ്രചാരണവും പോളിംഗ് കൂടാന്‍ കാരണമായിട്ടുണ്ട്. മൂന്ന് മുന്നണികളും ദേശീയ നേതാക്കളെ വരെ രംഗത്തിറക്കിയായിരുന്നു പ്രചരണം നടത്തിയത്.

