Sunday, May 19, 2024
spot_img

മലപ്പുറം ചേളാരിയില്‍ 12 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍

മലപ്പുറം: ചേളാരിയില്‍ പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പിതാവിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. അച്ഛന്‍റെയും അമ്മയുടേയും അറിവോടെയായിരുന്നു പീഡനമെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.

ചേളാരി സ്വദേശികളായ അഷ്റഫ്, ഷൈജു എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. അഞ്ചാം ക്ലാസ് മുതല്‍ പീഡനം നേരിടുന്നുവെന്നാണ് പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ അധികൃതരോട് വ്യക്തമാക്കിയത്. പല ഘട്ടങ്ങളിലായി മാതാപിതാക്കളുടെ സഹായത്തോടെ മുപ്പതിലധികം പേര്‍ പീഡിപ്പിച്ചതായാണ് പെണ്‍കുട്ടിയുടെ മൊഴി. സ്‌കൂള്‍ അധികൃതരുടേയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെയും ഇടപെടല്‍ വഴിയാണ് പീഡന വിവരം പുറത്തറിഞ്ഞത്.

സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ വിശദമായ അന്വേഷണം വേണമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഐ.പി.സി 164 പ്രകാരം മജിസ്ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്

Related Articles

Latest Articles