Thursday, May 2, 2024
spot_img

മൂന്നാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിൽ നാളെ പമ്പാ ആരതി ; തത്സമയക്കാഴ്ചകളൊരുക്കി തത്വമയി നെറ്റ്‌വർക്ക്

ആറന്മുള : തിരുവാറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ നടന്നുകൊണ്ടിരിക്കുന്ന മൂന്നാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിൽ നാളെ വൈകിട്ട് 5.30ന് ക്ഷേത്ര കടവിൽ പമ്പാ ആരതി നടക്കും. അഷ്ടപദിയോടെ ആരംഭിക്കുന്ന ചടങ്ങിൽ നാൽക്കാലിക്കൽ വിജയാനന്ദാശ്രമം മഠാധിപതി കൃഷ്ണാനന്ദപൂർണിമാമയുടെ നേതൃത്വത്തിൽ ഭജന നടക്കും. ബ്രഹ്മശ്രീ ജി നടരാജ വാദ്യാരുയുടെ കർമ്മികത്വത്തിലാണ് പമ്പാ ആരതി നടക്കുക. രാവിലെ 10 ന് കാനപ്രം ഈശ്വരൻ നമ്പൂതിരി, 11.30 ന് പ്രൊഫ. പൂജപ്പുര കൃഷ്ണൻ നായർ, 3 ന് കൈതപ്രം വാസുദേവൻ നമ്പൂതിരി, 7 ന് ജെ നന്ദകുമാർ എന്നിവർ പ്രഭാഷണം നടത്തും. രാത്രി 8ന് കുത്തിയോട്ട പാട്ടും ചുവടും ഉണ്ടായിരിക്കും.

മൂന്നാമത് അഖില ഭാരത പാണ്ഡവീയ സത്രത്തിൽ ഇന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള മുഖ്യാതിഥിയായി പങ്കെടുത്തു. ക്ഷേത്ര തിരുനടയിൽ സത്രസമിതി സ്വീകരണം നൽകി. തുടർന്ന് ഡോ. വി പി വിജയമോഹൻ, മുഖത്തല ശ്രീകുമാർ, എം.എ. കബീർ, പ്രൊഫ. സരിത അയ്യർ, ഡോ. കെ എസ് രാധാകൃഷ്ണൻ എന്നിവർ പ്രഭാഷണവും വൈകിട്ട് കലാവേദിയിൽ പ്രശസ്ത നർത്തകി ഗീതാ പത്മകുമാർ & രചനാ നാരായണൻ കുട്ടി അവതരിപ്പിക്കുന്ന ശ്രീകൃഷ്ണ പാരിജാതം കുച്ചിപ്പുടിയും നടന്നു.
എല്ലാ ദിവസവും പൃഥഗാത്മതാ പൂജയും വിശേഷാൽ പൂജകളും നടക്കുന്നു. 108 വൈഷ്ണവ തിരുപ്പതികളുടെ ചിത്ര പ്രദർശനം ദേവയജനം പ്രത്യേക വേദയിൽ നടക്കുന്നു.മൂന്ന് നേരവും അന്നദാനവും നടന്നു വരുന്നു.

പുത്തൻ സാങ്കേതികവിദ്യയുടെ സഹായത്താൽ അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ തത്സമയക്കാഴ്ചകൾ തത്വമയി പ്രേക്ഷകരുടെ വിരൽത്തുമ്പിലെത്തിക്കും. തത്സമയ ദൃശ്യങ്ങൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

http://bit.ly/40h4Ifn

ഈ QR code സ്കാൻ ചെയ്തും തത്വമയി ഒരുക്കുന്ന തത്സമയകാഴ്ചകൾ കാണാവുന്നതാണ്

Related Articles

Latest Articles