suicide
ഭുവനേശ്വര്‍: തെരെഞ്ഞെടുപ്പിൽ മത്സരിച്ച ഭാര്യ പരാജയപ്പെട്ടതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. ഒഡീഷയിലെ ഭദ്രക് ജില്ലയിലാണ് സംഭവം. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിച്ച ഭാര്യ പരാജയപ്പെട്ടതിനെ തുടർന്നാണ് ആത്മഹത്യ.
അതേസമയം ഭര്‍ത്താവിന്റെ മരണവാര്‍ത്ത കേട്ട് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഭാര്യ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഈയിടെ നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് സുമതി പരീദ എന്ന യുവതി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചത്. എന്നാൽ ഇവിടെ പരാജയപ്പെട്ട സുമതിയെയും കുടുംബത്തെയും വിജയിച്ച സ്ഥാനാർത്ഥികളുടെ അനുയായികള്‍ ആഘോഷത്തിനിടെ പരിഹസിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെ തെരഞ്ഞെടുപ്പിന് പണം ചെലവഴിച്ചതിനെ ചൊല്ലി ഞായാറാഴ്ച ഭര്‍ത്താവ് രമാകാന്തും സുമതിയും തമ്മില്‍ വഴക്കിട്ടിരുന്നു. ശേഷം രമാകാന്ത് വീട്ടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു. തുടർന്ന് ഭര്‍ത്താവിന്റെ മരണത്തില്‍ മനംനൊന്ത് സുമതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപവാസികള്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാൽ നില ഗുരുതരമായതിനാല്‍ കട്ടക്കിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…
ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…